മുളകുപൊടിയെറിഞ്ഞ് മാലമോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍

ചാലക്കുടി: കണ്ണൂര്‍ തിരുവങ്ങാട് സ്വദേശി സുകുമാരന്‍െറ ഭാര്യ കനകവല്ലിയുടെ മുഖത്തേക്ക് മുകളക് പൊടിയെറിഞ്ഞ് മാല മോഷ്ടിച്ച കേസിലെ പ്രതിയെ ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തു. കൂടപ്പുഴ പാറമ്മേല്‍ ജെഫ്രിയാണ് (23) അറസ്റ്റിലായത്. കഴിഞ്ഞ മാസം 12നാണ് കേസിനാസദ്പദ സംഭവം. പോട്ട ആശ്രമത്തില്‍ ധ്യാനത്തില്‍ പങ്കെടുത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോള്‍ ആശ്രമം തച്ചോടപറമ്പ് റോഡില്‍ വിജനമായ സ്ഥലത്തുവെച്ചാണ് കനകവല്ലിയുടെ മാല കവര്‍ന്നത്. മുന്നോട്ടുപോയ ബൈക്ക് തിരിച്ച് കനകവല്ലിയുടെ സമീപത്തത്തെി പരിചയം നടിച്ച് ചേച്ചി എന്നു വിളിക്കുകയും തിരിഞ്ഞുനോക്കിയ ഉടന്‍ മുളകുപൊടി മുഖത്തേക്ക് എറിഞ്ഞ് മാല വലിച്ചുപൊട്ടിക്കുകയുമായിരുന്നു. ആക്രമണത്തില്‍ സ്ത്രീയുടെ കഴുത്തില്‍ പരിക്കേല്‍ക്കുകയും തൊട്ടടുത്ത പറമ്പിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. സ്വന്തമായി ബൈക്കില്ലാത്തതിനാല്‍ പ്രതികള്‍ ഗുരുതിപ്പാലയില്‍ ജെഫ്രിയുടെ ബന്ധുവീട്ടിലത്തെി അത്യാവശ്യ കാര്യത്തിനു എന്നു പറഞ്ഞാണ് ബൈക്കെടുത്തത്. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. മാലയുടെ കുറച്ചു ഭാഗങ്ങള്‍ കണ്ടത്തെി. വെള്ളിയാഴ്ച എസ്.ഐയും സംഘവും പട്രോളിങ് നടത്തുന്നതിനിടെ ചാലക്കുടി സൗത് മേല്‍പാലത്തിന്‍െറ വടക്കുഭാഗത്ത് ബൈക്കില്‍ തനിച്ചിരിക്കുന്നത് കണ്ട് സംശയം തോന്നി പ്രതിയെ ചോദ്യം ചെയ്യുകയായിരുന്നു. തൃശൂര്‍ റൂറല്‍ എസ്.പി കെ. കാര്‍ത്തിക്കിന്‍െറ മേല്‍നോട്ടത്തില്‍ സി.ഐ ബാബു കെ. തോമസ്, ചാലക്കുടി എസ്.ഐ എ. നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. 70 ഫോണുകള്‍ സൈബര്‍ സെല്‍ സഹായത്തോടെ പരിശോധിച്ചു. സീനിയര്‍ സി.പി.ഒ സജി വര്‍ഗീസ്, സി.പി.ഒമാരായ പി.എം. മൂസ, ഇ.എസ്. സജീവന്‍, ഷിജോ തോമസ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.