ബസ് സ്റ്റോപ് പഴയപടി; തൃപ്രയാറില്‍ അപകടസാധ്യത വര്‍ധിച്ചു

തൃപ്രയാര്‍: നിര്‍ദേശങ്ങള്‍ക്ക് വിലകല്‍പിച്ചില്ല. ദേശീയപാത 17 തൃപ്രയാര്‍ ജങ്ഷനിലെ ഗുരുവായൂര്‍ ബസ് സ്റ്റോപ് പഴയപടിതന്നെയായി. ഡിവൈഡറിനുള്ളില്‍ ബസുകള്‍ നിര്‍ത്തി ആളെക്കയറ്റുന്നത് അപകടസാധ്യത വര്‍ധിപ്പിച്ചു. രണ്ടുമാസം മുമ്പ് ഒരാള്‍ ഇവിടെ അപകടത്തില്‍ മരിക്കാനിടയായിതനെ തുടര്‍ന്നാണ് സ്റ്റോപ് മാറ്റിയത്. പഞ്ചായത്ത് പ്രസിഡന്‍റും പൊലീസും ഇടപെട്ട് അന്നുതന്നെ ബസ് സ്റ്റോപ് ഡ്രീംലാന്‍ഡ് ഹോട്ടലിന് വടക്കു ഭാഗത്തേക്ക് മാറ്റിയിരുന്നു. മാസം പിന്നിട്ടതോടെ ബസുകള്‍ ഇത് മറികടന്ന് പഴയ സ്ഥലത്ത് തന്നെയാണ് നിര്‍ത്തുന്നത്. ഏതാനും ബസുകള്‍ മാത്രമാണ് നിര്‍ദേശം പാലിക്കുന്നത്. ബസുകള്‍ നിര്‍ത്തുമ്പോള്‍ ഡിവൈഡറിനും ബസിനുമിടയിലൂടെ മറ്റൊരു ബസിന് കടന്നുപോകാനുള്ള ഇടം കുറവാണ്. ഇതിലൂടെ ഇരുചക്ര വാഹനങ്ങള്‍ക്കു മാത്രമേ കടന്നുപോകാനാകൂ. ആസമയം മറ്റു വാഹനങ്ങള്‍ കടന്നുവന്നാല്‍ അപകടസാധ്യതയേറും. ഗതാഗതം നിയന്ത്രിക്കാന്‍ ഹോംഗാര്‍ഡുകള്‍ ഉണ്ടെങ്കിലും അവരുടെ നിയന്ത്രണം വിലക്കെടുക്കാതെയാണ് ബസ് ജീവനക്കാരുടെ നടപടി. മണ്ഡലകാലമായതിനാലും തൃപ്രയാര്‍ ഏകാദശി പരിപാടികളായതിനാലും വാഹന തിരക്ക് ഗണ്യമായി വര്‍ധിച്ചു. അപകടം ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്നാണ് ആവശ്യം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.