മിനി സിവില്‍ സ്റ്റേഷനില്‍ ഓഫിസ് പ്രവര്‍ത്തനം താളംതെറ്റുന്നു

കൊടുങ്ങല്ലൂര്‍: ജനറേറ്ററുകള്‍ നോക്കുകുത്തികളായതോടെ വൈദ്യുതി നിലച്ചാല്‍ കൊടുങ്ങല്ലൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം അവതാളത്തിലാകുന്നു. സിവില്‍ സ്റ്റേഷനിലെ പല ഓഫിസുകളും വൈദ്യുതി ഇല്ളെങ്കില്‍ പ്രവര്‍ത്തനരഹിതമാകുന്നത് നിത്യക്കാഴ്ചയാണ്. ശനിയാഴ്ച അറ്റകുറ്റപ്പണികള്‍ക്കായി കൊടുങ്ങല്ലൂര്‍ നഗരത്തില്‍ വൈദ്യുതി വിതരണം നിര്‍ത്തിവെച്ചതിന്‍െറ ദുരിതം അനുഭവിക്കേണ്ടിവന്നത് മിനി സിവില്‍ സ്റ്റേഷനിലാണ്. ആര്‍.ടി.ഒ ഓഫിസില്‍ വിവിധ സേവനങ്ങള്‍ തേടിയത്തെിയ നിരവധി പേരാണ് കാത്തുനില്‍ക്കേണ്ടി വന്നത്. ഇവരിലേറെയും ഡ്രൈവിങ് ലൈസന്‍സിനായി ലേണിങ് ടെസ്റ്റിന് വന്നവരാണ്. ആഴ്ചയില്‍ ശനിയും ചൊവ്വയുമാണ് ലേണിങ് ടെസ്റ്റുള്ളത്. അസംബ്ളി തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്താനും മറ്റും എത്തിയവരും ബുദ്ധിമുട്ടി. ഇതിന്‍െറ അവസാന തീയതി 30ആണ്. വൈദ്യുതി നിലച്ചാല്‍ മിനി സിവില്‍ സ്റ്റേഷന്‍െറ പൊതു അവസ്ഥ അവതാളത്തിലാവുക പതിവാണ്. യു.പി.എസ് വഴിയുള്ള പരിമിത പ്രവര്‍ത്തനം മാത്രമായിരിക്കും നടക്കുക. മിനി സിവില്‍ സ്റ്റേഷന് വേണ്ടി സ്ഥാപിച്ച ജനറേറ്റര്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രവര്‍ത്തിപ്പിക്കാനായിട്ടില്ല. ഇതിന്‍െറ പ്രയോജനം എല്ലാ ഓഫിസുകളിലേക്കും ലഭിക്കുംവിധം പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യം നടപ്പാക്കാന്‍ ഉത്തരവാദിത്തപ്പെട്ട ആരും തയാറാകുന്നില്ളെന്ന് ആക്ഷേപമുണ്ട്. ആര്‍.ടി.ഒ ഓഫിസിലേക്ക് മാത്രമായി മോട്ടോര്‍ വാഹന വകുപ്പ് ജനറേറ്റര്‍ നല്‍കിയിട്ടുണ്ടെങ്കിലും അതും ഒരുവര്‍ഷത്തിലേറെയായി തകരാറിലാണ്. ഇത് പരിഹരിക്കാനും നടപടിയുണ്ടാകുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.