ആദ്യ യോഗത്തില്‍ 1.58 കോടിയുടെ പ്രവൃത്തികള്‍ക്ക് അനുമതി

തൃശൂര്‍: കോര്‍പറേഷന്‍ കൗണ്‍സിലിന്‍െറ ആദ്യ യോഗം 158 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. സാങ്കേതിക ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന ഇടതുപക്ഷവും ഒപ്പത്തിനൊപ്പമുള്ള പ്രതിപക്ഷമായ യു.ഡി.എഫും അംഗങ്ങളില്‍ ചെറുതെങ്കിലും ഉശിര് കാണിച്ച ബി.ജെ.പിയും പങ്കിട്ട പ്രഥമ കൗണ്‍സില്‍ യോഗത്തിലാണ് ജനകീയാസൂത്രണ പദ്ധതി പ്രവൃത്തികള്‍ക്ക് ഐകകണ്ഠ്യേന അംഗീകാരം നല്‍കിയത്. വിവിധ റോഡുകളുടെ ടാറിങ ്-അറ്റകുറ്റപ്പണി, കാന നിര്‍മാണം, അങ്കണവാടി കെട്ടിടങ്ങളുടെ നിര്‍മാണം, കുളം വൃത്തിയാക്കല്‍, അയ്യന്തോള്‍ ആയുര്‍വേദ ആശുപത്രി അറ്റകുറ്റപ്പണി, പുതിയ ഒ.പി റൂം നിര്‍മാണം, മോഡല്‍ ബോയ്സ് സ്കൂള്‍ അറ്റകുറ്റപ്പണി, മഴ പെയ്താല്‍ കനത്ത വെള്ളക്കെട്ട് അനുഭവപ്പെടുന്ന മൈലിപ്പാടം ജങ്ഷനില്‍ കള്‍വര്‍ട്ട് നിര്‍മാണം എന്നീ പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്. വിറപ്പിക്കാന്‍ ഒരുങ്ങിയത്തെിയ പ്രതിപക്ഷത്തെ ഭരണപക്ഷം ഒറ്റ വാക്കിലിരുത്തി. തെരഞ്ഞെടുപ്പ് കാലത്തെ ഗ്രൂപ് തര്‍ക്കവും നേതൃപദവിയെച്ചൊല്ലിയുള്ള ഭിന്നതയും നിഴലിക്കുന്നതായിരുന്നു പ്രതിപക്ഷത്തിന്‍െറ പ്രകടനം. കൗണ്‍സില്‍ യോഗം തുടങ്ങിയ ഉടന്‍ നേരത്തെ നല്‍കിയ അജണ്ടക്ക് പുറമെ, കൗണ്‍സിലിലത്തെിയപ്പോള്‍ അതിന്‍െറ വിശദീകരണ ലിസ്റ്റ് നല്‍കിയതില്‍ പിടിച്ചാണ് പ്രതിപക്ഷം എഴുന്നേറ്റത്. കൗണ്‍സില്‍ നേരത്ത് സപ്ളിമെന്‍ററി അജണ്ട അനുവദിക്കാനാവില്ളെന്നും ചട്ടപ്രകാരമല്ലാത്ത പ്രവൃത്തികള്‍ അംഗീകരിക്കില്ളെന്നും ചൂണ്ടിക്കാട്ടി അഡ്വ. എം.കെ. മുകുന്ദനാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്. പിന്നാലെ ലാലി ജയിംസും വല്‍സല ബാബുരാജും ജോസി ചാണ്ടിയും എഴുന്നേറ്റു. അജണ്ട അംഗീകരിക്കാനാവില്ളെന്ന് വ്യക്തമാക്കി. ഇതോടെ സംഭവം വിശദീകരിക്കാന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി എഴുന്നേറ്റതോടെ ചോദ്യം മേയറോടാണെന്നും മറുപടി നല്‍കേണ്ടത് മേയറാണെന്നും പ്രതിപക്ഷം വാദിച്ചു. ഡെപ്യൂട്ടി മേയര്‍ ആളാവേണ്ടെന്നും ഡെപ്യൂട്ടി മേയറെന്നാല്‍ വെറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാത്രമാണെന്നും എം.കെ. മുകുന്ദന്‍ പറഞ്ഞു. ഡെപ്യൂട്ടി മേയറെ അനുസരിക്കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരല്ളെന്നും അനുസരിച്ചാല്‍ അതിന്‍െറ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും മുകുന്ദന്‍ പറഞ്ഞു. ഭരണം സുഖമായി മുന്നോട്ട് നീക്കാന്‍ അനുവദിക്കില്ളെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു പ്രതിപക്ഷത്തിന്‍െറ ഇടപെടല്‍. ഇതോടെ ഭരണപക്ഷത്തുനിന്ന് വി.കെ. സുരേഷ്കുമാര്‍, അനൂപ് ഡേവീഡ് കാട, പ്രേംകുമാര്‍, ഷീബ ബാബു എന്നിവര്‍ പ്രതിഷേധവുമായി എഴുന്നേറ്റു. ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയും ചര്‍ച്ചക്ക് എഴുന്നേറ്റു. സൗമ്യഭാഷയിലായിരുന്നു കണ്ടംകുളത്തിയുടെ പ്രതികരണം. നിങ്ങള്‍ ഓരോരുത്തര്‍ക്കുമുള്ള അവകാശം മാത്രമേ തനിക്ക് വേണ്ടൂവെന്നും കിട്ടിയ ലിസ്റ്റ് വായിച്ച ശേഷം വേണം ചര്‍ച്ചയില്‍ പങ്കെടുക്കാനെന്നും അദ്ദേഹം പറഞ്ഞപ്പോഴാണ് പ്രതിപക്ഷത്തിന് ജാള്യത മനസ്സിലായത്. നേരത്തെ നല്‍കിയ അജണ്ടയുടെ വിശദീകരിച്ച ലിസ്റ്റാണ് അതെന്നും സുതാര്യ ഭരണമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും കണ്ടംകുളത്തി വ്യക്തമാക്കി. ഡെപ്യൂട്ടി മേയറുടെ പണിയും കൗണ്‍സിലറുടെ പണിയും തനിക്ക് അറിയാം. തന്‍െറ പണിയിലേക്ക് ആരും വരേണ്ടതില്ളെന്ന് മൃദുവായി, അതേസമയം താക്കീതിന്‍െറ ധ്വനിയില്‍ കണ്ടംകുളത്തി വിശദീകരിച്ചതോടെ പ്രതിപക്ഷം പത്തിമടക്കി. അജണ്ടക്ക് ആവശ്യമെങ്കില്‍ അംഗീകാരം നല്‍കിയാല്‍ മതിയെന്നും കഴിഞ്ഞ കൗണ്‍സില്‍ എടുത്തുവെച്ച പദ്ധതികളാണെന്നും കണ്ടംകുളത്തി വ്യക്തമാക്കി. മുകുന്ദന്‍ അടക്കമുള്ളവര്‍ അജണ്ട അംഗീകരിക്കാനാവില്ളെന്ന് പറഞ്ഞപ്പോള്‍ ജനകീയാസൂത്രണ പദ്ധതികള്‍ക്ക് അനുമതി നല്‍കണമെന്നാണ് തന്‍െറ അഭിപ്രായമെന്ന് മുന്‍ മേയര്‍ രാജന്‍ ജെ. പല്ലന്‍ പറഞ്ഞു. കഴിഞ്ഞ കൗണ്‍സിലിന്‍െറ പദ്ധതികള്‍ ഈ കൗണ്‍സിലിന് നടപ്പാക്കാന്‍ ബാധ്യതയുണ്ടോയെന്ന് ചോദിച്ച ബി.ജെ.പിയിലെ എം.എസ്. സമ്പൂര്‍ണ ജനകീയാസൂത്രണ പദ്ധതികളില്‍ അഴിമതി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ അവ പുന$പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന് വിശദീകരണമായി അഡ്വ. എം.പി. ശ്രീനിവാസന്‍ കഴിഞ്ഞ വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും നിരത്തിയതോടെ പ്രതിപക്ഷം കുരുക്കിലായി. ഇതോടെ അജണ്ടയിലെ മുഴുവന്‍ ഇനങ്ങള്‍ക്കും കൗണ്‍സിലിന്‍െറ ഐകകണ്ഠ്യേനയുള്ള അനുമതിയായി. കഴിഞ്ഞ കാലത്തെ അഴിമതി വെളിപ്പെടുത്തണമെന്നും ശക്തന്‍ നഗറിലെ പപ്പി സെന്‍ററിലെ നായ്ക്കുട്ടികളുടെ കൂട്ടമരണത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ജോണ്‍ ഡാനിയേല്‍ രംഗത്ത് വന്നത് രാജന്‍ പല്ലനെതിരായ നീക്കമായി ചിലര്‍ വ്യാഖ്യാനിച്ചു. അയ്യന്തോളില്‍ തോട് കൈയേറി നിര്‍മാണം നടത്തുന്നത് തടയണമെന്ന് രാജന്‍ പല്ലന്‍ ആവശ്യപ്പെട്ടതോടെ അവിടെ കൗണ്‍സിലര്‍ മാറിയപ്പോഴാണ് പ്രവൃത്തികള്‍ തുടങ്ങിയതെന്നും സുതാര്യമല്ലാത്ത പ്രവൃത്തികള്‍ നിര്‍ത്തിവെപ്പിക്കണമെന്നും എം.പി. ശ്രീനിവാസന്‍ പറഞ്ഞു. പപ്പി സെന്‍ററിലെ നായ്ക്കള്‍ കൂട്ടത്തോടെ ചത്തതും അയ്യന്തോളിലെ കൈയേറ്റവും അന്വേഷിക്കുമെന്ന് മേയര്‍ അജിത ജയരാജന്‍ കൗണ്‍സിലില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.