കൊടുങ്ങല്ലൂര്‍: ക്ഷേത്രവും പരിസരവും ആരുടെയും കുത്തകയല്ളെന്നും വിശ്വാസികളെ സംരക്ഷിക്കാന്‍ സര്‍ക്കാറും ദേവസ്വം ബോര്‍ഡും ഇടപ്പെടണമെന്നും അഡ്വ. വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ കൊടുങ്ങല്ലൂര്‍ ബ്ളോക് കമ്മിറ്റി നടത്തുന്ന സപ്തദിന സത്യഗ്രഹത്തിന്‍െറ നാലാം ദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.എ. നവാസ് അധ്യക്ഷത വഹിച്ചു. മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ.ജി. സുരേന്ദ്രന്‍, പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. സച്ചിത്, മതിലകം ലോക്കല്‍ സെക്രട്ടറി പി.എം. ആല്‍ഫ എന്നിവര്‍ സംസാരിച്ചു. കൊടുങ്ങല്ലൂര്‍ ക്ഷേത്രദര്‍ശനത്തിനത്തെുന്ന വിശ്വാസികളുടെ ആരാധന അവകാശം സംരക്ഷിക്കുക, ക്ഷേത്ര വളപ്പിലെ ആര്‍.എസ്.എസ്, ബി.ജെ.പി ഗുണ്ടാസങ്കേതം ഒഴിപ്പിക്കുക, ഭക്തരെ ആക്രമിച്ച കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുയര്‍ത്തി ഡി.വൈ.എഫ്.ഐ നടത്തുന്ന സത്യഗ്രഹം അഞ്ചാം ദിവസത്തിലേക്ക് കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.