ക്ഷേത്രവളപ്പിലെ ചന്ദനമരങ്ങള്‍ മുറിച്ചു കടത്തി

കൊടകര: പൂനിലാര്‍ക്കാവ് ദേവീ ക്ഷേത്രത്തിന്‍െറ കീഴേടമായ കുന്നതൃക്കോവില്‍ ശിവക്ഷേത്ര വളപ്പില്‍ നിന്ന് ചന്ദനമരങ്ങള്‍ മോഷണം പോയി. ഇരുപതിനായിരത്തിലേറെ രൂപ വിലമതിക്കുന്ന രണ്ട് ചന്ദനമരങ്ങളാണ് മുറിച്ചു കടത്തിയിട്ടുള്ളത്. യന്ത്രവാളുപയോഗിച്ചാണ് മരം മുറിച്ചിട്ടുള്ളത്. മരത്തിന്‍െറ ചില്ലകള്‍ സമീപത്തുതന്നെ ഉപേക്ഷിച്ച നിലയിലാണ്. ഏതാനും മാസം മുമ്പും ഇവിടെ നിന്ന് ചന്ദനമരങ്ങള്‍ മോഷ്ടിക്കപ്പെട്ടിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ക്ഷേത്ര പരിസരത്തുനിന്ന് ഒരു കാര്‍ പോകുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. ക്ഷേത്രസമിതി ഭാരവാഹികള്‍ കൊടകര പൊലീസില്‍ പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.