മാള ഉപജില്ല : കലോത്സവത്തിന് തിരിതെളിഞ്ഞു

ചാലക്കുടി: മാള ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് അന്നനാട് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. പാലിശേരി എസ്.എന്‍.ഡി.പി എച്ച്.എസും എസ്.സി.ഡി.എച്ച്.എസ് കോട്ടക്കലും മുന്നില്‍. എല്‍.പി ജനറല്‍ വിഭാഗത്തില്‍ സെന്‍റ് മേരീസ് എല്‍.പി കുഴിക്കാട്ടുശേരിയും യു.പി വിഭാഗത്തില്‍ എസ്.എന്‍.ഡി.പി എച്ച്.എസ് പാലിശേരിയും ഹൈസ്കൂള്‍ വിഭാഗത്തില്‍ കോളി ചൈല്‍ഡ് ഇംഗ്ളീഷ് മീഡിയം സ്നേഹഗിരിയും ഹയര്‍ സെക്കന്‍ഡറിയില്‍ എസ്.സി.ഡി.എച്ച്.എസ് കോട്ടക്കലുമാണ് മുന്നിട്ടുനില്‍ക്കുന്നത്. ബി.ഡി. ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാള എ.ഇ.ഒ വി.സി. റൂബി പതാക ഉയര്‍ത്തി. അന്നനാട് ജങ്ഷന്‍ മുതല്‍ വര്‍ണശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു. സംഗീതജ്ഞന്‍ ഡോ. ശ്രീവല്‍സന്‍ ജെ. മേനോന്‍ കലാമത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.ആര്‍. സുമേഷ്, മാള ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വര്‍ഗീസ് കാച്ചപ്പിള്ളി, കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്‍റ് തോമസ് ജെ. കണ്ണത്ത്, മാള പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. സുകുമാരന്‍, അന്നമനട പഞ്ചായത്ത് പ്രസിഡന്‍റ് ടെസി ടൈറ്റസ്, കെ.ടി. പോള്‍, മേഴ്സി ഫ്രാന്‍സിസ്, എം. രാജഗോപാലന്‍, കെ.എ. വര്‍ഗീസ്, വി.സി. റൂബി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.