തൃശൂര്‍: പി.ഡബ്ള്യു.ഡി റോഡ് കുത്തിപ്പൊളിച്ച് റിലയന്‍സ് കേബ്ള്‍ ഇടുന്ന പ്രവൃത്തികള്‍ കോണ്‍ഗ്രസ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞു. പാട്ടുരായ്ക്കല്‍ അശ്വിനി-ഷൊര്‍ണൂര്‍ റോഡില്‍ ചൊവ്വാഴ്ച രാത്രിയിലാണ് കേബിളിടാന്‍ കുഴിയെടുത്തത്. കേബിളിട്ട് കുഴി മൂടാതെ അടുത്ത സ്ഥലത്തേക്ക് തൊഴിലാളികള്‍ നീങ്ങാന്‍ തുടങ്ങുന്നതിനിടെ രാത്രിയിലെ പ്രവൃത്തികള്‍ കണ്ട് കാര്യമന്വേഷിക്കാന്‍ ഇറങ്ങിയ യൂത്ത്കോണ്‍ഗ്രസ് നേതാവും കൗണ്‍സിലറുമായ ജോണ്‍ ഡാനിയേലിന്‍െറ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ തടഞ്ഞത്. റോഡ് കുത്തിപ്പൊളിച്ച് കേബിളിടാന്‍ അനുവാദമുണ്ടോയെന്ന് ആരാഞ്ഞ കൗണ്‍സിലറോട് അക്കാര്യം അറിയില്ളെന്നായിരുന്നു തൊഴിലാളികളുടെ മറുപടി. ഇതോടെ പ്രവൃത്തികള്‍ നിര്‍ത്തിവെക്കാനും തൊഴിലാളികളോട് മടങ്ങിപ്പോകാനും കൗണ്‍സിലര്‍ ആവശ്യപ്പെട്ടു. അതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ജോലി അവസാനിപ്പിച്ച് മടങ്ങി. നഗരത്തില്‍ റിലയന്‍സ് കമ്പനിക്ക് ഭൂഗര്‍ഭകേബിളിടാനായി കോര്‍പറേഷനിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കഴിഞ്ഞ ഭരണസമിതി അനുമതി നല്‍കിയത് ഏറെ വിവാദമായിരുന്നു. കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആക്ഷേപവും ഈ വിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു. എന്നാല്‍ കോര്‍പറേഷന് ഒരു കോടി നല്‍കാമെന്ന് വാഗ്ദാനമുണ്ടെന്നാണ് കേബിളിടാനുള്ള അനുമതിക്കാര്യം കൗണ്‍സിലിനെ അറിയിച്ച മുന്‍ മേയര്‍ രാജന്‍ പല്ലന്‍ അന്ന് പറഞ്ഞത്. നാലുകോടി രൂപയുടെ അഴിമതിയാണ് ഈ ഇടപാടിലുള്ളതെന്നായിരുന്നു പ്രതിപക്ഷം കൗണ്‍സിലില്‍ ആരോപിച്ചിരുന്നത്. എന്നാല്‍ യു.ഡി.എഫ് ഭരണസമിതി അനുവാദം നല്‍കിയ കേബ്ള്‍ ഇടുന്ന പ്രവൃത്തികള്‍ ഇപ്പോള്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ തന്നെ തടഞ്ഞത് പുതിയ വിവാദത്തിന് വഴിവെച്ചേക്കും. കോര്‍പറേഷനിലെ പുതിയ ഭരണസമിതിയില്‍ എല്‍.ഡി.എഫിനാണ് മേല്‍ക്കൈ. ആ സാഹചര്യത്തില്‍ കഴിഞ്ഞ ഭരണസമിതി നല്‍കിയ കരാറുകള്‍ സംബന്ധിച്ച് പുന$പരിശോധനക്കും സാധ്യതയുണ്ട്. ആ സാഹചര്യത്തില്‍ റിലയന്‍സിന്‍െറ ഈ ഇടപാടും പുന$പരിശോധിക്കപ്പെട്ടേക്കാമെന്നാണ് ലഭിക്കുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.