പിച്ചാമ്പിള്ളിക്കോണം കോളനിയില്‍ മഞ്ഞപ്പിത്തവും പനിയും പടരുന്നു

ഇരിങ്ങാലക്കുട: നഗരസഭാ ആറാം വാര്‍ഡ് ഉള്‍പ്പെടുന്ന പീച്ചാമ്പിള്ളിക്കോണം കോളനിയില്‍ മഞ്ഞപ്പിത്തവും പനിയും പടരുന്നതിനാല്‍ കോളനിവാസികള്‍ ആശങ്കയില്‍. 40ല്‍പരം പട്ടികജാതി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയില്‍ മാസത്തിനുള്ളില്‍ എട്ടോളം പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു. പനിയും മഞ്ഞപ്പിത്തവും പടര്‍ന്നുപിടിച്ചതിനത്തെുടര്‍ന്ന് പൊറത്തിശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും ആശാവര്‍ക്കര്‍മാരുടെയും നേതൃത്വത്തില്‍ കോളനിയിലെ കിണറുകള്‍ ക്ളോറിനേഷന്‍ നടത്തുകയും ബോധവത്കരണ ക്ളാസുകള്‍ സംഘടിപ്പിക്കുകയും ചെയ്തുവെങ്കിലും രോഗങ്ങള്‍ പടരുന്നത് തടയാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. കോളനിയുടെ മൂന്ന് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുകയാണ്. കോളനിക്കു ചുറ്റുമുള്ള പാടത്ത് വെള്ളം കയറുമ്പോള്‍ കോളനിയിലെ വീടുകളിലെ സെപ്റ്റിക് ടാങ്കും കിണറും അടുത്തടുത്തായതിനാല്‍ കക്കൂസ് മാലിന്യം കിണര്‍ വെള്ളത്തില്‍ കലരാന്‍ ഏറെ സാധ്യതയുണ്ടെന്നും വാര്‍ഡ് കൗണ്‍സിലര്‍ ബിജി അജയകുമാര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം നേതാക്കളായ എം.ബി. രാജു, എ.ആര്‍. പീതാംബരന്‍, എന്‍. നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.