കൊള്ളപ്പലിശക്കാരുടെ കെണിയില്‍ വീണ് ജീവിതങ്ങള്‍

മാള: മേഖലയില്‍ കൊള്ളപ്പലിശക്ക് പണം നല്‍കുന്ന സംഘം വ്യാപകമായി. ഒരു വീട്ടില്‍ 15,000 രൂപയാണ് പലിശക്ക് നല്‍കുന്നത്. ആഴ്ചയില്‍ 300 വീതം തിരിച്ചടക്കണമെന്നാണ് വ്യവസ്ഥ. 10 ശതമാനം മാത്രമാണ് പലിശയായി ആവശ്യപ്പെടുന്നത്. 16,500 രൂപ അടച്ചാല്‍ മതിയെന്നു കരുതി താഴെതട്ടിലുള്ള നിരവധി പേരാണ് ഇവരുടെ കെണിയില്‍ വീഴുന്നത്. എന്നാല്‍, സംഖ്യ അടച്ചുതീര്‍ക്കാന്‍ 60 ആഴ്ചകള്‍ നല്‍കുന്നതിനാല്‍ 3,000 രൂപ പലിശക്കാര്‍ക്ക് കൂടുതല്‍ ലഭിക്കും. 19,500 രൂപ അടച്ചാല്‍ മതിയെന്ന് കരുതിയാല്‍ തെറ്റി. ഏതെങ്കിലും ഒരു ആഴ്ച മുടങ്ങിയാല്‍ ഇതിന് ഇരട്ടി പലിശ നല്‍കണം. സാധാരണക്കാര്‍ എല്ലാ ആഴ്ചയിലും കൃത്യമായി തിരിച്ചടക്കില്ളെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പണം നല്‍കുന്നത്. ഇതോടെ, ഇരട്ടിയും അതിലേറെയും പലിശ ഈടാക്കാന്‍ വഴിതെളിയുകയാണ്. ഈടൊന്നും ആവശ്യപ്പെടാതെ തമിഴ്നാട് സ്വദേശികളും പണം നല്‍കുന്നുണ്ട്. ആര്‍ക്കും പണം നല്‍കുക എന്നതല്ല ഇവരുടെ രീതി. ‘വീട്ടമ്മമാര്‍ക്കു മാത്രം’ വായ്പ നല്‍കുകയാണ്. മാള കോട്ടമുറി, പ്ളാവിന്‍മുറി തുടങ്ങിയ സ്ഥലങ്ങളിലും പലരും പലിശക്ക് വന്‍ സംഖ്യകള്‍ നല്‍കിവരുന്നുണ്ട്. ഇതില്‍ ഒരു വനിതയും ഉണ്ട്. ബ്ളേഡ് പലിശ ഈടാക്കുന്ന ഇവര്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.