തൃശൂര്‍: പഠനത്തിന്‍െറ ഇടവേളകള്‍ ചെലവഴിച്ച് വിദ്യാര്‍ഥികള്‍ വിളയിച്ചത് നൂറുമേനി കപ്പ. തൃത്തല്ലൂര്‍ യു.പി സ്കൂളിലെ ഗ്രീന്‍ പൊലീസ് അംഗങ്ങളാണ് സ്കൂള്‍ അങ്കണത്തില്‍ ജൈവ കൃഷി ചെയ്ത് കപ്പ വിളവെടുത്തത്. 172 കിലോ കപ്പയാണ് വിളവെടുത്തത്. പാകമാകാത്ത ചെറിയ കപ്പകള്‍ വിളവെടുത്തില്ല. ഏറെ ആവേശത്തോടെയാണ് വിദ്യാര്‍ഥികള്‍ വിളവെടുപ്പില്‍ പങ്കെടുത്തത്. അധ്യാപകരാണ് കപ്പ കൃഷിക്ക് നേതൃത്വം നല്‍കിയത്. മഞ്ഞളും ഉപ്പും ഇട്ട് പുഴുങ്ങിയ കപ്പ ചമ്മന്തിയോടൊപ്പം വിദ്യാര്‍ഥികളും അധ്യാപകരും ആസ്വദിച്ചുകഴിച്ചു. വിളവെടുപ്പിന് വാടാനപ്പള്ളി കൃഷി ഓഫിസര്‍ മുര്‍ഷിദ്, ഹെഡ്മിസ്ട്രസ് സി.പി. ഷീജ, സ്റ്റാഫ് സെക്രട്ടറി കെ.എസ്. ദീപന്‍, പി.പി. ജ്യോതി, എന്‍.എസ്. നിഷ, കെ.ബി. മിനി, പി.വി. ശ്രീജ മൗസമി എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ പ്രവര്‍ത്തനങ്ങളെ പഞ്ചായത്ത് പ്രസിഡന്‍റ് ഷിജിത്ത് വടക്കുഞ്ചേരി, പി.ടി.എ പ്രസിഡന്‍റ് എ.എ. ജാഫര്‍, പി.ടി.എ വൈസ് പ്രസിഡന്‍റ് ഷീജ കാര്‍ത്തികേയന്‍ എന്നിവര്‍ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.