സ്കൂള്‍ തീവെപ്പ് : പ്രതിഷേധം ശക്തം; കര്‍ശനമായി നേരിടണമെന്ന് നാട്ടുകാര്‍

കൊടുങ്ങല്ലൂര്‍: പുല്ലൂറ്റ് പ്രദേശത്തിന്‍െറ സാമൂഹിക, വിദ്യാഭ്യാസ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ച വി.കെ. രാജന്‍ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് നേരെ നടന്ന ആക്രമണത്തിനെതിരെ നാട്ടുകാര്‍ ഒറ്റകെട്ടായി രംഗത്ത്. സ്കൂള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കര്‍ശനമായി നേരിടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആക്രണ വിവരമറിഞ്ഞ് നിരവധി പേരാണ് സ്കൂളിലത്തെിയത്. സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിനെതിരായ പ്രതിഷേധം അലയടിച്ച യോഗത്തിലും നാട്ടുകാരുടെ പങ്കാളിത്തമുണ്ടായി. വിദ്യാലയ അങ്കണത്തില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ പി.ടി.എ, എസ്.എം.സി, എം.പി.ടി.എ, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ യു. നന്ദകുമാരന്‍, പി.ടി.എ പ്രസിഡന്‍റ് എം.എ. ഇബ്രാഹിം, കൗണ്‍സിലര്‍മാരായ സി.കെ. രാമനാഥന്‍, കവിത മധു, സുമ നാരായണന്‍, എം.കെ. മാലിക്, എന്‍.എ.എം. അഷ്റഫ്, ജബ്ബാര്‍, ചിത്രഭാനു, ശ്രീജീവ്കുമാര്‍, ഗീത സത്യന്‍, പി.ജി. നൈജി, സി.ഡി.എസ് ചെയര്‍പേഴ്സന്‍ വത്സല, എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ കെ.ജി. മോഹനന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കവിത നന്ദിയും പറഞ്ഞു. ആക്രമണത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് കൊടുങ്ങല്ലൂര്‍ മേഖല കമ്മിറ്റി പ്രതിഷേധിച്ചു. തീവെപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും വേഗം കണ്ടത്തെണമെന്ന് യോഗം ആവശ്യപ്പെട്ടു. മേഖല പ്രസിഡന്‍റ് എ.ബി. മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്. ജയ, എന്‍.എസ്. ജയന്‍, എം.സി. സുരേന്ദ്രന്‍, എന്‍.എ.എം. അഷ്റഫ്, ടി.കെ. സഞ്ജയന്‍ എന്നിവര്‍ സംസാരിച്ചു. പുല്ലൂറ്റ് വി.കെ. രാജന്‍ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കത്തിനശിച്ച മുറികള്‍ കൊടുങ്ങല്ലൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ പരിശോധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.