കുന്നംകുളം: നഗരസഭയുടെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് കരാര്‍ ഏറ്റെടുക്കാന്‍ ആളില്ളെന്ന് പൊതുമരാമത്ത് . റോഡിന്‍െറ ശോച്യാവസ്ഥ പരിഹരിക്കാന്‍ വൈകുന്നതിന്‍െറ കാരണമറിയാന്‍ സമര്‍പ്പിച്ച വിവരാവകാശ രേഖക്കുള്ള മറുപടിയിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആലുവ സൂപ്രണ്ടിങ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ രണ്ട് തവണ ടെന്‍ഡറും ഒരു തവണ ക്വട്ടേഷനും വിളിച്ചിട്ടും നിര്‍മാണം ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറായില്ല. ചിറ്റഞ്ഞൂര്‍ കല്ലുംകുന്നത്ത് അനീഷാണ് അപേക്ഷ നല്‍കിയത്. റോഡുപണിക്ക് കരാറാകുന്നതിന് മുമ്പ് കള്‍വെര്‍ട്ടുകള്‍ നിര്‍മിച്ചതിന് വ്യക്തമായ ഉത്തരവുമില്ല. നഗരസഭയിലെ റോഡുകളുടെ അറ്റകുറ്റപ്പണി അനശ്ചിതത്വത്തിലാണ്. നഗരത്തിലെ റോഡുകള്‍ കുഴികള്‍ നിറഞ്ഞു. കുന്നംകുളം നഗരസഭ ഓഫിസിന് സമീപത്തെ വണ്‍വേ റോഡ് തകര്‍ന്നു. കുന്നംകുളത്ത് നിന്ന് ഗുരുവായൂര്‍ റോഡില്‍ ചാട്ടുകുളം എത്തുന്നതിന് മുമ്പ് പലയിടത്തും റോഡില്‍ ടാര്‍ പോലും കാണാനില്ല. കള്‍വെര്‍ട്ടുകള്‍ നിര്‍മിക്കുന്നതിന്‍െറ ഭാഗമായാണ് ഇവ വെട്ടിപ്പൊളിച്ചത്. നിര്‍മാണം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും റോഡ്പുനര്‍നിര്‍മാണം തുടങ്ങിയില്ല. കരാര്‍ ഏല്‍പിക്കുന്നതിന് മുമ്പാണ് കാനകളുടെ നിര്‍മാണത്തിന് ടെന്‍ഡര്‍ നല്‍കിയത്. ഇവര്‍ ഇത് പൂര്‍ത്തിയാക്കി പോയതോടെ റോഡ് അനാഥമായി. പൊതുമരാമത്ത് വിഭാഗം വടക്കാഞ്ചേരി അസി.എക്സി. എന്‍ജിനീയറുടെ കീഴിലാണിത് വരുന്നത്. നഗരത്തില്‍ വണ്‍വേ ഏര്‍പ്പെടുത്തിയതോടെ വാഹനങ്ങള്‍ ജവഹര്‍ സ്ക്വയറില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് നഗരസഭ ഓഫിസിന് സമീപത്തുള്ള റോഡിലൂടെയാണ് വരുന്നത്. ഈ റോഡിന്‍െറ സ്ഥിതിയും ദയനീയമാണ്. ഇത് വഴിയുള്ള വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ ഓരോ ദിവസവും കുഴികളുടെ ആഴം കൂടുന്നുണ്ട്. നഗരസഭയുടെ ഏറ്റവും അടുത്തുള്ള റോഡിലെ കുഴികള്‍ അടക്കാന്‍ പോലും അധികൃതര്‍ തയാറാകാത്തത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ശബരിമല സീസണ്‍ തുടങ്ങിയതോടെ വാഹനങ്ങളും വര്‍ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.