സി.പി.എം ഓഫിസ് ആക്രമണം: മുസ്ലിംലീഗ്് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അണ്ടത്തോട്: തീരദേശമേഖലയില്‍ കടകളും സി.പി.എം പാര്‍ട്ടി ഓഫിസും ബസ് കാത്തിരിപ്പ് കേന്ദ്രവും ആക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. അണ്ടത്തോട് തങ്ങള്‍പടി സ്വദേശികളായ പള്ളത്ത് അക്ബര്‍ (29), പാലക്കല്‍ മുഹാഫ് (21),കാക്കത്തറയില്‍ നൗഷാദ് (21) എന്നിവരെയാണ് പെരുമ്പടപ്പ് എസ്.ഐ കെ.ഷിനോദിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് അണ്ടത്തോട് മേഖലയില്‍ പെരിയമ്പലം മുതല്‍ പാലപ്പെട്ടിവരെ സ്ഥലങ്ങളില്‍ മൂന്ന് കടകളും സി.പി.എമ്മിന്‍െറ കൊടി തോരണങ്ങളും സ്തൂപങ്ങളും ക്ളബുകളും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസാണ് വടക്കേക്കാട് പൊലീസ് പരിധിയില്‍പെട്ട പെരിയമ്പലത്തത്തെി പ്രതികളെ പിടികൂടിയത്. അതേസമയം വടക്കേക്കാട് പൊലീസ് പ്രതികളെ പിടികൂടാന്‍ അലംഭവം കാണിക്കുകയായിരുന്നു. മേഖലയില്‍ ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കാന്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം പെരിയമ്പലം ബ്രാഞ്ച് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.