വീടിന് നേരെ ആക്രമണം

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ സഹോദരിയുടെ വീടിനു നേരെ അജ്ഞാതരുടെ ആക്രമണം. ജനല്‍ ചില്ലുകളും ബൈക്കും തകര്‍ത്തു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. മുജീബിന്‍െറ സഹോദരി തൊട്ടാപ്പ് ലൈറ്റ്ഹൗസിനു കിഴക്കുവശം താമസിക്കുന്ന കുന്നത്ത് സുഹറയുടെ വീടിന്‍െറ ജനല്‍ചില്ലുകളും, മക്കള്‍ ഉപയോഗിക്കുന്ന ബൈക്കുമാണ് അജ്ഞാതര്‍ തകര്‍ത്തത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. സുഹറയുടെ ഭര്‍ത്താവ് കുഞ്ഞിമൊയ്തു നേരത്തെ മരിച്ചു. വീട്ടില്‍ സുഹറ, മക്കള്‍ നിസാം,നസീര്‍ എന്നിവരാണ് താമസിക്കുന്നത്. മുന്‍വശത്തെ വാതിലില്‍ ശക്തിയായി ചവിട്ടി നിസാമിനോടും നസീറിനോടും, പുറത്തിറങ്ങാന്‍ ചിലര്‍ വിളിച്ചുപറയുന്നത് കേട്ടാണ് സുഹറ ഉറക്കമുണര്‍ന്നത്. ഇതിനിടെ പുറത്തെ മുറികളുടെ ജനല്‍ ചില്ലുകള്‍ കല്ളേറില്‍ ഉടയുന്ന ശബ്ദവും കേട്ടതായി വീട്ടുകാര്‍ പറഞ്ഞു. വീടിന്‍െറ മുന്‍ഭാഗത്തെയും രണ്ട് വശങ്ങളിലുമുള്ള ഏഴ് ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. സംഭവമറിഞ്ഞയുടന്‍ നൈറ്റ് പട്രോളിങ്ങില്‍ ഉണ്ടായ സി.ഐ എ.ജെ. ജോണ്‍സണും സംഘവും സ്ഥലത്തത്തെി. ഞായറാഴ്ച വൈകീട്ട് കടപ്പുറം ആശുപത്രിപ്പടിയില്‍ സി.പി.എം പ്രകടനത്തിനിടെ ലീഗ് പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായിരുന്നു. സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. മുജീബിനുനേരെ കൈയേറ്റമുണ്ടായി. ലീഗ് സി.പി.എം പ്രവര്‍ത്തകരായ ഏഴുപേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ ഇരു പക്ഷത്തുനിന്നും അമ്പത് വീതം പേര്‍ക്കെതിരെ ചാവക്കാട് പൊലീസ് കേസുമെടുത്തു.അതിനിടെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന വീടാക്രമണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.