ചാലക്കുടി ബ്ളോക്കും അഞ്ച് പഞ്ചായത്തും ഇടതിന്

ചാലക്കുടി: ചാലക്കുടി ബ്ളോകിലും മേഖലയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലും സി.പി.എം അംഗങ്ങള്‍ പ്രസിഡന്‍റുമാര്‍. ചാലക്കുടി ബ്ളോക് പഞ്ചായത്തില്‍ സി.പി.എമ്മിലെ കെ.കെ. ഷീജുവും പരിയാരം പഞ്ചായത്തില്‍ ജിനീഷ് പി. ജോസും മേലൂരില്‍ പി.പി. ബാബുവും കോടശേരിയില്‍ ഉഷ ശശിധരനും അതിരപ്പിള്ളിയില്‍ തങ്കമ്മ വര്‍ഗീസുമാണ് പ്രസിഡന്‍റുമാരായി തെരഞ്ഞെടുക്കപ്പെട്ടത്. ഇരുപക്ഷവും തുല്യനിലയിലത്തെിയ കൊരട്ടിയില്‍ നറുക്കെടുപ്പിലൂടെ സി.പി.എമ്മിലെ കുമാരി ബാലന്‍ പ്രസിഡന്‍റായി. കാടുകുറ്റി പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ തോമസ് ഐ. കണ്ണത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ചാലക്കുടി ബ്ളോക് പഞ്ചായത്തില്‍ അഡ്വ. വിജു വാഴക്കാലയാണ് വൈസ്പ്രസിഡന്‍റ്. വരണാധികാരി ജില്ല സപൈ്ള ഓഫിസര്‍ കൃഷ്ണന്‍കുട്ടി നായരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പരിയാരത്ത് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സി.പി.ഐയിലെ ഷൈനി അശോകന്‍ വിജയിച്ചു. ഇടതുപക്ഷത്തിന് ബാലികേറാമലയായിരുന്ന പരിയാരം പഞ്ചായത്തില്‍ ഇത്തവണ ഇടതുതരംഗം ആഞ്ഞടിക്കുകയായിരുന്നു. വരണാധികാരി ചാലക്കുടി ഇറിഗേഷന്‍ സബ്ഡിവിഷന്‍ അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എല്‍. റപ്പായിയുടെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ്. കാലങ്ങളായി എല്‍.ഡി.എഫ് പ്രസിഡന്‍റുമാരെ വാഴിക്കുന്ന മേലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇത്തവണയും പ്രസിഡന്‍റ് സ്ഥാനം സി.പി.എമ്മിന് ലഭിച്ചു. എം.എസ്. സുനിതയാണ് വൈസ്പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് ബി.ജെ.പി അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയില്ല. വരണാധികാരി ചാലക്കുടി എംപ്ളോയ്മെന്‍റ് ഓഫിസര്‍ കെ.വി. ജോസഫ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. കോടശേരിയില്‍ വരണാധികാരി ചാലക്കുടി കൃഷി ഡയറക്ടര്‍ ലതാ ജി. പണിക്കരുടെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഉഷ ശശിധരന്‍ 11 വോട്ടുകളോടെയാണ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. ഒരു ബി.ജെ.പി അംഗം വോട്ട് ചെയ്തില്ല. സി.പി.ഐയിലെ ഷൈലജ ഗിരിജന്‍ വൈസ്പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിയായി. കഴിഞ്ഞ തവണയും ഇടതുപക്ഷത്തിനായിരുന്നു ഇവിടെ ഭരണം. അതിരപ്പിള്ളിയില്‍ സി.പി.ഐയിലെ കറുപ്പസ്വാമി വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര അംഗം വോട്ട് ചെയ്യാനത്തെിയില്ല. വരണാധികാരിയായ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ശ്രീകുമാര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും തുല്യനിലയിലത്തെിയതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് കുമാരി ബാലനെ തെരഞ്ഞെടുത്തത്. ബി.ജെ.പി അംഗം വോട്ട് രേഖപ്പെടുത്തിയില്ല. വൈസ്പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പക്ഷത്തെ സ്വതന്ത്രയായ ജെയ്നി ജോഷി നറുക്കെടുപ്പിലൂടെ വിജയിച്ചു. കാടുകുറ്റിയില്‍ വൈസ്പ്രസിഡന്‍റായി കോണ്‍ഗ്രസിലെ മേഴ്സി ഫ്രാന്‍സിസ് തെരഞ്ഞെടുക്കപ്പെട്ടു. കൊരട്ടിയില്‍ വരണാധികാരി ചാലക്കുടി സെയില്‍സ് ടാക്സ് ഓഫിസര്‍ ഹരിദാസാണ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.