മാള: ബ്ളോക് പഞ്ചായത്ത് ഓഫിസിലെ തപാല്‍ വോട്ട് അട്ടിമറി വിവാദം വിജിലന്‍സ് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ബ്ളോക് കമ്മിറ്റി ആവശ്യപ്പെട്ടു. ബന്ധപ്പെട്ടവരെ നുണപരിശോധനക്കും വിധേയമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്തിക്ക് പരാതി നല്‍കാന്‍ കമ്മിറ്റി തീരുമാനിച്ചു. യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ വില കുറഞ്ഞ രാഷ്ട്രീയാരോപണമാണ് എല്‍.ഡി.എഫ് നടത്തുന്നത്. ബ്ളോക് പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന പി.കെ. സുബ്രഹ്മണ്യന്‍, സി.പി.ഐയുടെ സാബു ഏരിമ്മല്‍ എന്നിവരെ വിജിലന്‍സ് ചോദ്യം ചെയ്യണം. തപാല്‍ വോട്ട് കവര്‍ കീറി നശിപ്പിക്കുന്നത് കണ്ടതും ഇതിന്‍െറ ഫോട്ടോ എടുത്തത് സംബന്ധിച്ചും ഈ സമയം തപാല്‍ വോട്ടുമായി ബ്ളോക് ഓഫിസിലേക്ക് വന്നവരെകുറിച്ചും അടിയന്തരമായി അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. മാള ബ്ളോക് പഞ്ചായത്തിലെ പോസ്റ്റല്‍ അട്ടിമറി സംഭവത്തില്‍ ദുരൂഹത പുറത്ത് കൊണ്ടുവരുന്നതിന് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി മാള പഞ്ചായത്ത് കമ്മിറ്റിയും ആവശ്യപ്പെട്ടു. പ്രസിഡന്‍റ് സി.എം. സദാശിവന്‍ അധ്യക്ഷത വഹിച്ചു. അതേസമയം, തപാല്‍ വോട്ട് അട്ടിമറി നടത്തിയവര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് മാള ഏരിയയുടെ ആഭിമുഖ്യത്തില്‍ ബ്ളോക് പഞ്ചായത്ത് മാര്‍ച്ച് നടത്തി. മാര്‍ച്ച് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സി.ഐ എം. സുരേന്ദ്രന്‍െറ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞു.സി.പി.എം ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എമ്മിന്‍െറ അന്വേഷണം തൃപ്തികരമല്ളെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നേതാക്കളാണ് തപാല്‍ വോട്ടുകള്‍ അട്ടിമറിച്ചത്. അവര്‍ക്കെതിരെ ഒരന്വേഷണവും നടത്തിയിട്ടില്ല. സംഭവം നടക്കുമ്പോള്‍ ടി.എന്‍. പ്രതാപന്‍ എം.എല്‍.എ, ടി.യു. രാധാകൃഷ്ണന്‍, നിര്‍മല്‍ സി. പാത്താടന്‍ എന്നിങ്ങനെയുള്ളവര്‍ ബ്ളോക് പഞ്ചായത്ത് ഓഫിസില്‍ ഉണ്ടായിരുന്നു. ഇത് നിഷേധിക്കാന്‍ യു.ഡി.എഫ് നേതാക്കളും താറായിട്ടില്ല. ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് എം.എല്‍.എ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി.കെ. ഡേവിസ് അധ്യക്ഷത വഹിച്ചു. വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ, കെ.വി. വസന്ത്കുമാര്‍, രഘു എം. മാരാമത്ത്, എം. രാജേഷ്, ടി.എം. ബാബു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.