ഡ്രൈവര്‍ കുഴഞ്ഞുവീണു; ഓട്ടോ ബൈക്കില്‍ ഇടിച്ചു

മത്തേല: ചന്തപ്പുര കോട്ടപ്പുറം ബൈപാസിലെ ചേരമാന്‍ ജുമാമസ്ജിദ് സിഗ്നല്‍ ജങ്ഷനില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയിലെ ഡ്രൈവര്‍ കുഴഞ്ഞ് വീണു. സിഗ്നലില്‍ വെച്ച് നിയന്ത്രണം വിട്ട ഓട്ടോ മറ്റൊരു ബൈക്കില്‍ ഇടിച്ചു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും, ബൈക്ക് യാത്രികനും പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 8.45നാണ് അപകടം. പേബസാര്‍ സ്വദേശിയായ സഗീറാണ് കുഴഞ്ഞ് വീണത്. തുടര്‍ന്ന് സഗീറിനെ ഗൗരിശങ്കര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം എറണാകുളത്തേക്ക് കൊണ്ടുപോയി. ബൈക്ക് യാത്രക്കാരനായ മത്തേല സ്വദേശി ഷാനവാസ് ഡിവൈഡറിന്‍െറ ഭാഗത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. ഷാനവാസിന് നിസ്സാര പരിക്കാണുള്ളത്. ഓട്ടോ ഡ്രൈവറായ സഗീര്‍ വണ്ടി ഓടിക്കുന്നതിനിടെ ഒരു ഭാഗം തളര്‍ന്ന് പോവുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.