തൃശൂര്‍: കൊലപാതകവും മാനഭംഗവും ഉള്‍പ്പെടെ നിവരധി കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ ഗുണ്ടയെ എല്‍.പി സ്ക്വാഡ് അറസ്റ്റ് ചെയ്തു. വരടിയം കുന്നത്ത് വീട്ടില്‍ കവറ കുട്ടന്‍ എന്ന് വിളിക്കുന്ന കുട്ടനാണ് (39) അറസ്റ്റിലായത്. കുപ്രസിദ്ധ ഗുണ്ട കരടി മനോജിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തല്‍, പേരാമംഗലത്ത് കട ആക്രമിച്ച് 50,000 രൂപയും മൊബൈല്‍ ഫോണും കവര്‍ച്ച, വരടിയത്ത് യുവതിയെ ഭീഷണിപ്പെടുത്തി മാനഭംഗം തുടങ്ങിയ കേസുകളില്‍ പ്രതിയാണ്. തമിഴ്നാട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ എല്‍.പി സ്ക്വാഡ് അംഗങ്ങളായ ശശിധരന്‍, പ്രീബു, വിനോദ് എന്‍. ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.