കോടതി വിധിച്ചു; വടക്കേക്കാട്: ആശങ്കകള്‍ക്ക് വിരാമമിട്ട് കുഞ്ഞുമുഹമ്മദ് സത്യപ്രതിജ്ഞ ചെയ്തു. വടക്കേക്കാട് പഞ്ചായത്തിലെ കൊച്ചന്നൂര്‍ അഞ്ചാം വാര്‍ഡ് അംഗം യു.എം. കുഞ്ഞുമുഹമ്മദാണ് ഹൈകോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച പ്രതിജ്ഞ ചെയ്തത്. വരണാധികാരി ജയകൃഷ്ണന്‍െറയും ഇലക്ഷന്‍ ഓഫിസര്‍ പ്രമോദ് കുമാറിന്‍െറയും സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. അസുഖം മൂലം ആശുപത്രിയിലായിരുന്നതുകൊണ്ട് ആദ്യത്തെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കുഞ്ഞുമുഹമ്മദിന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. 19ന് നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റവര്‍ക്ക് മാത്രമെ കഴിയൂ. ഇതിന് അനുമതി തേടിയാണ് കുഞ്ഞുമുഹമ്മദ് ഹൈകോടതിയെ സമീപിച്ചത്. തിങ്കളാഴ്ച രാവിലെ പത്തിന് പഞ്ചായത്ത് കാര്യാലയത്തില്‍വെച്ച് കുഞ്ഞുമുഹമ്മദിന് സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈകോടതി ഉത്തരവിട്ടു. എന്നാല്‍, ചട്ടപ്രകാരം സത്യവാചകം ചൊല്ലിക്കൊടുക്കേണ്ട മുതിര്‍ന്ന അംഗം ബാലകൃഷ്ണന്‍ വരണാധികാരിയുടെ നിര്‍ദേശം നിരാകരിച്ചു. പഞ്ചായത്തീരാജ് ആക്ട് പ്രകാരം ആദ്യത്തെ സത്യപ്രതിജ്ഞയില്‍ ഹാജരാകാത്തവര്‍ തെരഞ്ഞെടുക്കപ്പെട്ട തീയതി മുതല്‍ ഒരു മാസത്തിനകം പ്രസിഡന്‍റിന്‍െറ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് വിസമ്മതിച്ചത്. ഇതത്തേുടര്‍ന്ന് കോടതി നിര്‍ദേശമനുസരിച്ച് 13ാം വാര്‍ഡ് അംഗം കെ. അപ്പു സത്യവാചകം ചൊല്ലിക്കൊടുത്തു. ഇരുപത് മിനിറ്റ് വൈകിയാണ് സത്യപ്രതിജ്ഞ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.