ഒരേ നമ്പറില്‍ രണ്ടുവണ്ടി; ഉടമ അറസ്റ്റില്‍

എരുമപ്പെട്ടി: ഒരു രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് രണ്ട് വാഹനങ്ങള്‍ നിരത്തിലോടിച്ച ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മങ്ങാട് കോട്ടപ്പുറം പുത്തൂര് വീട്ടില്‍ ആന്‍റണിയെയാണ് (33) സര്‍ക്കാറിനെ കബളിപ്പിച്ച് നികുതിവെട്ടിപ്പ് നടത്തിയതിന് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശമുള്ള രണ്ട് ടെമ്പോ ട്രാവലര്‍ വാഹനങ്ങളില്‍ ഒരുവാഹനത്തിന് മാത്രമാണ് കൃത്യമായ രേഖകള്‍ ഉണ്ടായിരുന്നത്. രണ്ടാമത്തെ വാഹനം ഒരു രേഖകളുമില്ലാത്തതാണ് . ഈ വാഹനത്തില്‍ ആദ്യ വാഹനത്തിന്‍െറ രജിസ്ട്രേഷന്‍ നമ്പറും, ആര്‍.സി, ഇന്‍ഷുറന്‍സ്, ടാക്സ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപയോഗിച്ച് നിരത്തില്‍ ഓടിച്ചുകൊണ്ടിരിക്കുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ രണ്ട് വാഹനങ്ങളും പിടികൂടുകയായിരുന്നു. സര്‍ക്കാറിനെ കബളിപ്പിക്കുക വഴി പ്രതിവര്‍ഷം ടാക്സ്, ഇന്‍ഷുന്‍സ് ഇനത്തില്‍ വന്‍തുകയാണ് ഇയാള്‍ വെട്ടിപ്പ് നടത്തിക്കൊണ്ടിരുന്നതെന്ന് എരുമപ്പെട്ടി പൊലീസ് പറഞ്ഞു. പ്രതിയെ ചൊവ്വാഴ്ച വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.