ലഹരി കലര്‍ന്ന പുകയില വിറ്റവര്‍ പിടിയില്‍

ചെറുതുരുത്തി: കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലക്ക് മുന്നിലെ സ്റ്റേഷനറി കടയില്‍ ലഹരി കലര്‍ന്ന പുകയില വില്‍പന നടത്തിയ യുവാവിനെ ആരോഗ്യ വകുപ്പും പൊലീസും നടത്തിയ പരിശോധനയത്തെുടര്‍ന്ന് കസ്റ്റഡിയിലെടുത്തു. ചെറുതുരുത്തി ചാരപ്പറമ്പില്‍ വീട്ടില്‍ അനില്‍ബാബുവാണ് (40) 15 കിലോ പുകയില യുമായി പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഇയാള്‍ വര്‍ഷങ്ങളായി പുകയില വ്യാപാരം നടത്തിവരുകയായിരുന്നു. സമാന കേസില്‍ നേരത്തെയും ഇയാളെ പിടികൂടിയിരുന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മൂസക്കോയ, കമ്യൂണിറ്റി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ ലത്തീഫ്, ഓഫിസര്‍മാരായ കുഞ്ഞബ്ദുല്ല, അംജദ് റിയാസ്, ചെറുതുരുത്തി അഡീഷനല്‍ എസ്.ഐ ചാക്കോ, എ.എസ്.ഐ അബ്ദുല്‍ ഖാദര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഒല്ലൂര്‍: അഞ്ചേരിയില്‍ പലചരക്ക് കടയില്‍ നിന്ന് 500 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. അഞ്ചേരി ബ്രദേഴ്സ് ക്ളബ് കെട്ടിടത്തില്‍ പ്രവത്തിക്കുന്ന കളത്തില്‍ ഉണ്ണികൃഷ്ണന്‍െറ കടയില്‍ നിന്ന് ഒല്ലൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്‍ററിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. ഈ പ്രദേശത്ത് ലഹരി ഉല്‍പന്നങ്ങളുടെ വില്‍പന വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്. ഇയാളെ പിന്നീട് ഒല്ലൂര്‍ പൊലീസില്‍ കൈമാറി. മുമ്പും ഇയാളുടെ കടയില്‍ നിന്നും പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയിട്ടുണ്ട്്. ഹെല്‍ത്ത് ഇന്‍സ്പെക്ടറായ കെ.ടി. ജിന്‍സണ്‍, എം.ബി. ശ്രീകുമാര്‍, ജെ.എച്ച്.ഐമാരായ ദീപക്, വര്‍ഗീസ് രാജേന്ദ്രന്‍, രാമകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.