തൃശൂര്‍: വെള്ളിക്കുളങ്ങര കുറ്റിച്ചിറയില്‍ ചാരായം വിറ്റ കേസ് പ്രതിക്ക് മൂന്നുവര്‍ഷം തടവും ലക്ഷം രൂപ പിഴയും. കുറ്റിച്ചിറ മന്നാമ്പിള്ളി വീട്ടില്‍ ലിന്‍േറഷിനെയാണ് (23) തൃശൂര്‍ പ്രിന്‍സിപ്പല്‍ അഡീഷനല്‍ അസി. സെഷന്‍സ് കോടതി ജഡ്ജി പി.എന്‍. സീത ശിക്ഷിച്ചത്. പിഴയടച്ചില്ളെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം. 2009 മേയ് 30നാണ് കേസിനാസ്പദ സംഭവം. വെള്ളിക്കുളങ്ങര കുറ്റിച്ചിറ ജങ്ഷനില്‍ തെക്കേ പുളിങ്കരയിലുള്ള കൈപ്പറമ്പില്‍ സത്യന്‍െറ പലചരക്ക് കടയുടെ സമീപത്തായി അഞ്ച് ലിറ്റര്‍ ചാരായം വില്‍പന നടത്തിയതിനാണ് ലിന്‍േറഷിനെയും കുറ്റിച്ചിറ ചൂളക്കടവില്‍ മങ്ങാടന്‍ വീട്ടില്‍ സന്ദീപിനെയും വെള്ളിക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് അഞ്ച് ലിറ്റര്‍ ചാരായവും നായാട്ടിന് ഉപയോഗിക്കുന്ന നാടന്‍ തോക്കിന്‍െറ പത്ത് തിരകളും നാല് ഈയ്യ കഷ്ണങ്ങളും പിടിച്ചെടുത്തിരുന്നു. മതിയായ തെളിവുകളില്ലാത്തതിനാല്‍ സന്ദീപിനെ വെറുതെ വിട്ടു. വെള്ളിക്കുളങ്ങര എസ്.ഐമാരായിരുന്ന രഞ്ജിത്ത്കുമാര്‍, അനൂപ് എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ളീഡര്‍ ആന്‍ഡ് പബ്ളിക് പ്രോസിക്യൂട്ടര്‍ കെ.ബി. രണേന്ദ്രനാഥന്‍, അഭിഭാഷകരായ പി.എന്‍. സുരേഷ് മാപ്രാണം, എം.പി. ഷിജു എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.