ബീച്ച് ഫെസ്റ്റിവല്‍ കൊടിയിറങ്ങി

തൃപ്രയാര്‍: ഒരാഴ്ചയായി നാട്ടിക ബീച്ചില്‍ നടന്ന ഫെസ്റ്റിവല്‍ സമാപിച്ചു. തിങ്ങിനിറഞ്ഞ പതിനായിരങ്ങളുടെ സാന്നിധ്യത്തില്‍ ശ്രീഗോകുലം രാമു കാര്യാട്ട് ഫിലിം അവാര്‍ഡുകളും ഗുരുശ്രേഷ്ഠ പുരസ്കാരവും സമ്മാനിച്ചു. അവാര്‍ഡ്വിതരണ സമ്മേളനം ഗോകുലം ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്ക് ലുലു ഇന്‍റര്‍നാഷനല്‍ എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടര്‍ അദീപ് മുഹമ്മദ് സമ്മാനിച്ചു. അമല പോളിന് മികച്ച നടിക്കുള്ള പുരസ്കാരം ബോബി ചെമ്മണ്ണൂര്‍ സമ്മാനിച്ചു. ഗുരുശ്രേഷ്ഠ പുരസ്കാരം സംവിധായകന്‍ കെ.ജി. ജോര്‍ജിന് ഗോകുലം ഗോപാലന്‍ സമ്മാനിച്ചു. മറ്റു ചലച്ചിത്ര പ്രതിഭകളായ സലീം അഹമ്മദ്, മധു അമ്പാട്ട്, റസൂല്‍ പൂക്കുട്ടി, രഞ്ജി പണിക്കര്‍, എം. ജയചന്ദ്രന്‍, രചന നാരായണന്‍കുട്ടി, അനുപമ പരമേശ്വരന്‍, നാദിര്‍ഷ, ഗോപി സുന്ദര്‍, വിജയ് ശങ്കര്‍, സമീറ സനീഷ്, ജ്യോതിഷ് ശങ്കര്‍, മെഹബുല്‍ മണ്‍സൂര്‍, നിയ ജോര്‍ജ്, ജുവല്‍ മേരി, ദീപ്തി സതി, വിജയ് ബാബു, ശ്രീബാല കെ. മേനോന്‍, മാഫിയ ശശി, നീരജ് മാധവന്‍, ഗായത്രി സുരേഷ്, ടൊവിനോ തോമസ്, ബേബി അനിക, സരൂഷ, പാഷാണം ഷാജി, രാഹുല്‍ മാധവ് എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. അഡ്വ. എ.യു. രഘുരാമ പണിക്കര്‍, ഐ.സി.എല്‍ എം.ഡി കെ.ജി. അനില്‍കുമാര്‍, ഉമ അനില്‍കുമാര്‍, മാത്യു ഫ്രാന്‍സിസ് കാട്ടൂക്കാരന്‍, ബി.ജെ.പി സംസ്ഥാന സെല്‍ കോഓഡിനേറ്റര്‍ അഡ്വ. ബി. ഗോപാലകൃഷ്ണന്‍, നെല്ലറ ഷംസുദ്ദീന്‍, ഗുഡ്വില്‍ സുനില്‍, ടി.സി. രമേശ്, നിമ്മി ഷെരീഫ്, റോബര്‍ട്ട് മുട്ടത്ത്, ഫാറ്റിസ്റ്റ് നൗഷി, ജുമാന ഷെരീഫ്, ജോബി ജോര്‍ജ് എന്നിവരും അവാര്‍ഡ് വിതരണം നിര്‍വഹിച്ചു. സംസ്ഥാന മീറ്റില്‍ വ്യക്തിഗത ചാമ്പ്യനായ നാട്ടിക ഗവ. ഫിഷറീസ് ഹൈസ്കൂളിലെ വിദ്യാര്‍ഥിനി പി.എ. അതുല്യക്ക് താന്ന്യം പ്രവാസി വ്യവസായി നല്‍കിയ അരലക്ഷം രൂപയുടെ കാഷ് അവാര്‍ഡ് മമ്മൂട്ടി സമ്മാനിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ അനില്‍ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. വിനു, വൈസ് പ്രസിഡന്‍റ് കെ.എ. ഷൗക്കത്തലി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം. സിദ്ദീഖ്, ബിന്ദു പ്രദീപ്, ലളിത മോഹന്‍ദാസ്, എന്‍.കെ. ഉദയകുമാര്‍, പഞ്ചായത്ത് അംഗങ്ങളായ കെ.വി. സുകുമാരന്‍, ഇന്ദിര ജനാര്‍ദനന്‍, സലീഷ് തണ്ടാശേരി, മിജു തളിക്കുളം, സി.എം. നൗഷാദ് എന്നിവര്‍ സംസാരിച്ചു. പാഷാണം ഷാജിയുടെ നേതൃത്വത്തില്‍ സ്റ്റേജ് ഷോയും വര്‍ണമഴയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.