കാറും ടെമ്പോയും കൂട്ടിയിടിച്ചു അഞ്ചുപേര്‍ക്ക് പരിക്ക്

മത്തേല: ചന്തപ്പുര -കോട്ടപ്പുറം ബൈപാസില്‍ കാറും ടെമ്പോയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. ബൈപാസിലെ ചേരമാന്‍ ജുമാമസ്ജിദ് ജങ്ഷനില്‍ തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം. കാര്‍ യാത്രക്കാരായ തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശികളായ രേവതി നിലയത്തില്‍ കുഞ്ഞിക്കണ്ണന്‍, ഭാര്യ ശോഭന (40), മകന്‍ അമല്‍ (20), അമൃത, അഞ്ജന നിവാസില്‍ രാജുവിന്‍െറ മകള്‍ അഞ്ജന (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ശോഭനയുടെ കൈക്കാണ് പരിക്ക്. മറ്റുള്ളവരുടെ പരിക്ക് സാരമല്ല. എല്ലാവരെയും ഗൗരിശങ്കര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്കു ശേഷം വിട്ടയച്ചു. വയനാട്ടില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കാര്‍ യാത്രക്കാര്‍. ഇടിയുടെ ആഘാതത്തില്‍ കാറിന്‍െറ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. കഴിഞ്ഞ രണ്ടു ദിവസമായി സിഗ്നല്‍ തകരാറിലായിരുന്നു. അപകടത്തെതുടര്‍ന്ന് സിഗ്നല്‍ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.