സംസ്ഥാന കേരളോത്സവം: കലാപ്രതിഭ, തിലകം പട്ടങ്ങള്‍ തൃശൂരിന്

പയ്യോളി: സംസ്ഥാന കേരളോത്സവത്തിലെ കലാതിലകം, കലാപ്രതിഭ പട്ടങ്ങള്‍ തൃശൂര്‍ ജില്ലക്ക്. നാലിനങ്ങളിലായി 12 പോയന്‍റ് നേടി തൃശൂരിലെ ബി. പ്രിയങ്കയാണ് കലാതിലകമണിഞ്ഞത്. നാടോടിനൃത്തം, മോഹിനിയാട്ടം ഇനങ്ങളില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഭരതനാട്യം, കുച്ചിപ്പുടി ഇനങ്ങളില്‍ മൂന്നാം സ്ഥാനവും നേടിയാണ് ഈ മിടുക്കി കലാതിലകമായത്. തൃശൂര്‍ ജില്ല കേരളോത്സവത്തില്‍ രണ്ടു തവണ കലാതിലകമായിട്ടുണ്ട്. സി.ബി.എസ്.ഇ സ്റ്റേറ്റ് കലോത്സവത്തില്‍ അഞ്ചു തവണ ജേതാവായ ഈ കലാകാരി തൃശൂര്‍ വിമല കോളജില്‍ ബി.എ ഇംഗ്ളീഷ് സാഹിത്യത്തിന് പഠിക്കുകയാണ്. കാലിക്കറ്റ് യൂനിവേഴ്സിറ്റി ഡി സോണ്‍, ഇന്‍റര്‍സോണ്‍ കലോത്സവങ്ങളില്‍ ഭരതനാട്യം, കുച്ചിപ്പുടി ഇനങ്ങളിലും പ്രിയങ്ക ഒന്നാമതായിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥനായ ബാലസുബ്രഹ്മണ്യത്തിന്‍െറയും ലളിതയുടെയും മകളാണ്. മത്സരിച്ച മൂന്നിനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് തൃശൂരില്‍നിന്നത്തെിയ കെ.എ. അനൂപ് കലാപ്രതിഭയായത്. മണിപ്പൂരി, ഒഡീസി, കഥക് എന്നീ ഇനങ്ങളില്‍ 15 പോയന്‍റ് നേടിയാണ് അനൂപ് കലാപ്രതിഭാപട്ടം ചൂടിയത്. കൂലിപ്പണിക്കാരനായ ഗുരുവായൂരിലെ അപ്പുവിന്‍െറയും വീട്ടമ്മയായ കമലയുടെയും മകനാണ്. കേരള അഗ്രികള്‍ചറല്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് അഗ്രികള്‍ചര്‍ ബിസിനസ് മാനേജ്മെന്‍റില്‍ എം.ബി.എ ബിരുദം നേടിയ ഈ കലാകാരന്‍ ഗുരുവായൂരില്‍ സ്വന്തമായി അഗ്രോ കണ്‍സല്‍ട്ടന്‍സി നടത്തുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.