കരൂപ്പടന്ന: കടലായി കാരുമാത്ര മേയ്ക്കാട്ടുകാട്ടില്‍ മോഹനന്‍െറ മകന്‍ രാജേഷിനെ കാണാതായിട്ട് 11 വര്‍ഷമാകുന്നു. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയിട്ടും എങ്ങുമത്തെിയിട്ടില്ല. 2004 ഡിസംബര്‍ 26നാണ് തൃശൂര്‍ ലോകോളജ് അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്ന 23 കാരനായ രാജേഷ് വീട്ടില്‍ നിന്ന് പോയത്. എറണാകുളത്തേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. ബൈക്കില്‍ കരൂപ്പടന്നയിലത്തെി ആശുപത്രി ജങ്ഷനില്‍ ബൈക്ക് വെച്ച് എറണാകുളത്തേക്ക് ബസില്‍ പോകുകയായിരുന്നു. തിരിച്ചത്തൊതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഹൈദരാബാദില്‍ ഹോട്ടല്‍ ബിസിനസ് നടത്തിയിരുന്ന പിതാവ് മോഹനന്‍ രാജേഷിന്‍െറ തിരോധാനത്തത്തെുടര്‍ന്ന് ബിസിനസ് അവസാനിപ്പിച്ച് നാട്ടിലത്തെി. 11 വര്‍ഷം മുമ്പ് വീടുവിട്ട് ഇറങ്ങിയ രാജേഷ് തിരിച്ചത്തെുന്നതും പ്രതീക്ഷിച്ച് ദിവസങ്ങള്‍ തള്ളിനീക്കുകയാണ് അമ്മയും അച്ഛനും സഹോദരി രചന വിവാഹിതയായി. ശോഭനയാണ് അമ്മ. അഞ്ചടി പത്ത് ഇഞ്ച് ഉയരമുള്ള വെളുത്ത നിറമുള്ള രാജേഷിന്‍െറ നെറ്റിയില്‍ വലതുഭാഗത്ത് പുരികത്തിന് മുകളില്‍ കുറിക്കലയുമുണ്ട്. 2005ല്‍ പൊലീസ് ലുക്ക്ഒൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം നടത്തിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതോടെ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനവും നിലച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.