തൃശൂര്‍: റെയില്‍വേ മന്ത്രി സുരേഷ്പ്രഭു 26ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലത്തെും. റെയില്‍വേ സ്റ്റേഷനില്‍ നിര്‍മിക്കുന്ന കാല്‍നടക്കാര്‍ക്കുള്ള വീതി കൂടിയ മേല്‍പാലത്തിന്‍െറ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുന്നതിനാണ് റെയില്‍വേ മന്ത്രി തൃശൂരിലത്തെുന്നതെങ്കിലും റെയില്‍വേ സ്റ്റേഷനിലെ എസ്കലേറ്ററിന്‍െറ നിര്‍മാണവും ലിഫ്റ്റ് നിര്‍മാണവും മന്ത്രി വിലയിരുത്തും. റെയില്‍വേ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ദിവാന്‍ജിമൂല മേല്‍പാലനിര്‍മാണത്തിന് റെയില്‍വേ ആവശ്യപ്പെട്ട തുക കെട്ടിവെച്ച 6.13 കോടി രൂപ തൃശൂര്‍ കോര്‍പറേഷന്‍ കെട്ടിവെക്കുകയും ടെന്‍ഡര്‍ നടപടികളിലേക്കും കടന്നിരുന്നുവെങ്കിലും ഇതിന്‍െറ മറ്റ് കാര്യങ്ങളൊന്നും കോര്‍പറേഷന് അറിവായിട്ടില്ല. തൃശൂരിലത്തെുന്ന റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്താന്‍ കോര്‍പറേഷന്‍ അധികൃതര്‍ ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലത്തെിയ റെയില്‍വേ ഡിവിഷനല്‍ മാനേജരെ പോലും നേരില്‍ കാണാന്‍ തയാറാവാതിരുന്നത് ഏറെ വിമര്‍ശത്തിനിടയാക്കിയിരുന്നു. ഉച്ചക്ക് 2.10നാണ് റെയില്‍വേ മന്ത്രിയുടെ തൃശൂരിലെ ചടങ്ങ്. രാവിലെ നെടുമ്പാശേരിയിലത്തെുന്ന കേന്ദ്രമന്ത്രി നേരെ ഗുരുവായൂരിലത്തെി ക്ഷേത്രദര്‍ശനം നടത്തിയതിനുശേഷമാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലത്തെുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.