തൃശൂര്‍: വടക്കഞ്ചേരിയിലെ ജില്ലാ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ഏഴര ലക്ഷം രൂപ അടിയന്തര സഹായം അനുവദിക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ആശുപത്രിയുടെ ശോച്യാവസ്ഥയെക്കുറിച്ച് സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. ആശുപത്രി കെട്ടിടത്തിന്‍െറ മുകള്‍ നിലയിലെ ശുചിമുറിയിലെ പൈപ്പ് പൊട്ടി വെള്ളം താഴെയുള്ള ശുചിമുറികളിലും മറ്റു മുറികളിലും വീഴുന്നത് പരിഹരിക്കാന്‍ ഈ തുക വിനിയോഗിക്കും. ഓപറേഷന്‍ തിയറ്ററിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ കണ്ടിജന്‍സി ഫണ്ടില്‍നിന്ന് 58,000 രൂപ നല്‍കും. ബാക്കി തുക ആശുപത്രി വികസന സമിതി ഫണ്ടില്‍നിന്ന് കണ്ടത്തെണം. ഷോര്‍ട്ട് സര്‍ക്യൂട്ടിനത്തെുടര്‍ന്ന് കത്തിനശിച്ച വയറിങ്ങും ഓപറേഷന്‍ തിയറ്ററിലെ സ്റ്റെറിലൈസറും അടിയന്തരമായി നന്നാക്കും. ആശുപത്രിക്ക് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് അനുവദിച്ച 50 ലക്ഷം രൂപക്ക് ഉപകരണങ്ങള്‍ വാങ്ങും. നിര്‍മിതി കേന്ദ്രം ഏറ്റെടുത്ത ജില്ലാ പഞ്ചായത്തിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി 28നകം തീര്‍ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മാര്‍ച്ച് 31നകം തീര്‍ക്കുമെന്ന നിര്‍മിതിയുടെ വാദം തള്ളിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരത്തെയാക്കാന്‍ നിര്‍ദേശം നല്‍കിയത്. ജില്ലാ പഞ്ചായത്ത് റോഡുകളുടെ നവീകരണം പൂര്‍ത്തിയാക്കാനും നവീകരണ പട്ടികയില്‍ ഉള്‍പ്പെടാത്ത തകര്‍ന്ന റോഡുകള്‍ പദ്ധതി അവലോകനത്തില്‍ ചേര്‍ക്കാനും തീരുമാനിച്ചു. അന്തിക്കാട് ശ്രീരാമന്‍ചിറയില്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി തുടങ്ങാന്‍ അനുവാദം നല്‍കി. മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായാണ് പുതിയ പദ്ധതി തുടങ്ങുന്നത്. നിലവിലെ പദ്ധതികളുടെ അവസ്ഥ സംബന്ധിച്ച് തദ്ദേശ ഭരണ വകുപ്പിലെ എന്‍ജിനീയറിങ് വിഭാഗത്തോട് അന്വേഷിച്ചാല്‍ നിഷേധാത്മക സമീപനമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങള്‍ പറഞ്ഞു. ഫയല്‍ തപ്പാന്‍ ഒരാളെയും കൊണ്ടുവരാനാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്ന് എന്‍.കെ. ഉദയപ്രകാശ് പറഞ്ഞു. ഇത്തരം സമീപനം വെച്ചുപൊറുപ്പിക്കാനാവില്ളെന്ന് പ്രസിഡന്‍റ് ഷീല വിജയകുമാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചു. പട്ടികജാതി ഘടക പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ കടുത്ത അനാസ്ഥ കാട്ടുന്നതായി ആക്ഷേപമുയര്‍ന്നു. താന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ കാണാന്‍ തയാറായില്ളെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് യോഗത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.