വധശ്രമക്കേസില്‍ യുവാവിന് തടവും പിഴയും

ഇരിങ്ങാലക്കുട: വഴിത്തര്‍ക്കം സംബന്ധിച്ച് കൊടുത്ത കേസ് പിന്‍വലിക്കാത്തതിലുള്ള വൈരാഗ്യത്തില്‍ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിന് രണ്ടുവര്‍ഷം തടവും 20,000 രൂപ പിഴയും വിധിച്ചു. കോടശേരി വില്ളേജില്‍ കലിക്കല്‍ മൂത്തേടന്‍ വീട്ടില്‍ ജേക്കബ് എന്ന യാക്കോബിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് കലിക്കല്‍ പള്ളാടന്‍ വീട്ടില്‍ സുധീഷിനെയാണ് (35) ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് ജഡ്ജ് വി.എന്‍. വിജയകുമാര്‍ ശിക്ഷിച്ചത്. 2014 ജനുവരി 10ന് കലിക്കല്‍ ബസ് സ്റ്റോപ്പ് ജങ്ഷനിലായിരുന്നു ആക്രമണം നടന്നത്. പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. ടി. സജി റാഫേല്‍, അഡ്വക്കറ്റുമാരായ കെ.ജി. അജയകുമാര്‍, സി.എം. ശ്രീകല എന്നിവര്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.