ചാവക്കാട്: ‘സൗഹാര്‍ദ പേരകം’ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഓണാഘോഷവും വിദ്യാഭ്യാസ പുരസ്കാര വിതരണവും സംഘടിപ്പിച്ചു. പേരകം എ.യു.പി സ്കൂളില്‍ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ളസ്ടു പരീക്ഷകളില്‍ മുഴുവന്‍ എ പ്ളസ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിച്ചു. ഓണാഘോഷത്തിന്‍െറ ഭാഗമായി കസേരകളി, ഉറിയടി, തീറ്റ മത്സരം, സ്പൂണ്‍ റേസ്, ഓണം ക്വിസ് തുടങ്ങിയ മത്സര ഇനങ്ങള്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് നൃത്തങ്ങളും കരോക്കെ ഗാനമേളയും മറ്റു കലാപരിപാടികളും അരങ്ങേറി. പ്രസിഡന്‍റ് തോമസ് ചിറമല്‍ അധ്യക്ഷനായി. ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍മാരായ ജോളി ബേബി, മുട്ടത്ത് റോസി, പ്രധാനാധ്യാപിക സവിത, ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ പേരകം, വൈസ് പ്രസിഡന്‍റ് സാബു ചൊവ്വല്ലൂര്‍, ട്രഷറര്‍ പി.എ. ചന്ദ്രന്‍, ആന്‍റോ തോമസ്, സുധ രവീന്ദ്രന്‍, അഹല്ല്യ മുരളി, ഉദയന്‍ പേരകം എന്നിവര്‍ സംസാരിച്ചു. സി.എല്‍. ഫ്രാന്‍സിസ്, എം.കെ. ജോസ്, ടി.വി. അജീഷ്, സി.എ. ജോസ്, പി.കെ. അരവിന്ദന്‍, ഒ.വി. പ്രസാദ്, പി.വി. ഫിറോസ് അലി, വിനോദ് ഖന്ന, സിനി ഫിലിപ്പ്, കര്‍മല അല്ളേശ്, സേവ്യര്‍ ചീരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.