പാവറട്ടി: പാവറട്ടി മേഖലയില്‍ രാഷട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതില്‍ നിയന്ത്രണം. രാഷ്ട്രീയ സംഘടനകളുടെ കൊടി, തോരണങ്ങള്‍, ഫ്ളക്സ് പരസ്യബോര്‍ഡുകള്‍ എന്നിവ രണ്ട് ദിവസത്തിനുള്ളില്‍ എടുത്തുമാറ്റും. സിറ്റി പൊലീസ് കമീഷണറുടെ നിര്‍ദേശപ്രകാരം എസ്.ഐയുടെ നേതൃത്വത്തില്‍ പാവറട്ടി പൊലീസ് സ്റ്റേഷനില്‍ വിളിച്ചു ചേര്‍ത്ത വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ മൂന്നുദിവസം വിളക്കാട്ടുപാട്ടം ഭാഗത്ത് രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചാരണാര്‍ഥം സ്ഥാപിച്ചിരുന്ന കൊടികളും തോരണങ്ങളും ബോര്‍ഡുകളും നശിപ്പിച്ചിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇടക്കിടെ ഏറ്റുമുട്ടുന്ന മേഖലയില്‍ സമാധന അന്തരീക്ഷം നിലനിര്‍ത്താനാണ് പുതിയ തീരുമാനം. പൊതുപരിപാടികള്‍ നടത്തുന്ന തീയതിക്ക് ഏഴുദിവസം മുമ്പ് മാത്രമേ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കുകയുള്ളൂ. പരിപാടി തീര്‍ന്നതിന്‍െറ പിറ്റെന്ന് വൈകീട്ട് അഞ്ചിന് മുമ്പ് സ്റ്റേജ് ഉള്‍പ്പെടെ മുഴുവന്‍ പ്രചാരണ സമഗ്രികളും നീക്കം ചെയ്യണം. അല്ലാത്തപക്ഷം സംഘടനക്കെതിരെ കേസെടുക്കുമെന്നും എസ്.ഐ പറഞ്ഞു. യോഗത്തില്‍ വിവിധരാഷ്ട്രീയ, സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.