തൃശൂര്‍: കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന്‍െറ താല്‍ക്കാലിക നവീകരണത്തിന് രൂപരേഖ തയാറായി. ഡിപ്പോയുടെ സിവില്‍ എന്‍ജിനീയറിങ് വിഭാഗം പരിശോധന പൂര്‍ത്തിയാക്കി അടിയന്തര നടപടികള്‍ നിര്‍ദേശിച്ചെങ്കിലും നവീകരണം തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. തൃശൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ജൂണ്‍ 14ന് ലോ ഫ്ളോര്‍ ബസ് നിയന്ത്രണം വിട്ട് ഇടിച്ച് രണ്ട് അന്ധ കായിക താരങ്ങള്‍ മരിച്ചതിനത്തെുടര്‍ന്നാണ് താല്‍ക്കാലികമായി നവീകരിക്കാനും മൂന്ന് ഘട്ടങ്ങളായി ഒരു വര്‍ഷത്തിനുള്ളില്‍ ആധുനികവത്കരിക്കാനും തീരുമാനിച്ചത്. 19ന് മന്ത്രി സ്റ്റാന്‍ഡ് സന്ദര്‍ശിക്കുകയും കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. നവീകരണം സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടറുടെ നേതൃത്വത്തില്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. സ്റ്റാന്‍ഡില്‍ ഉടന്‍ കൂടുതല്‍ സൗകര്യവും സുരക്ഷയും ഒരുക്കാന്‍ തീരുമാനിച്ചെങ്കിലും രണ്ട് മാസമത്തെുമ്പോഴാണ് താല്‍ക്കാലിക നവീകരണത്തിന്‍െറ കരട് രൂപരേഖ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തിന് കൈമാറിയത്. ഇതില്‍ ആവശ്യമായ മാറ്റങ്ങളോടെ വീണ്ടും മാനേജിങ് ഡയറക്ടര്‍ക്ക് നല്‍കി അനുമതി വാങ്ങേണ്ടതുണ്ട്. സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസ് ഉള്‍പ്പെടുന്ന മുറി, സമീപത്തെ സ്റ്റാള്‍, പൊലീസ് എയ്ഡ് പോസ്റ്റ് എന്നിവ മാറ്റാനും ഇതിന് നടുവിലെ വിശ്രമകേന്ദ്രം കുറേക്കൂടി പിന്നിലേക്ക് മാറ്റി കൂടുതല്‍ വിസ്തൃതമാക്കാനുമാണ് രൂപരേഖയിലെ നിര്‍ദേശം. ഇതിനിടെ, ചെലവ് തര്‍ക്കത്തില്‍ കുടുങ്ങിയ ഹൈമാസ്റ്റ് വിളക്കുകള്‍ ബുധനാഴ്ച തെളിക്കും. 2014 മേയ് 19ന് സ്റ്റാന്‍ഡില്‍ ബസുകള്‍ക്കിടയില്‍പെട്ട് ഒരാള്‍ മരിച്ചപ്പോള്‍ പ്രഖ്യാപിച്ചതാണ് ഹൈമാസ്റ്റ് വിളക്ക്. ചെലവ് വഹിക്കുന്നത് സംബന്ധിച്ച് കോര്‍പറേഷനും കെ.എസ്.ആര്‍.ടി.സിയും തമ്മിലെ തര്‍ക്കം ഒരു വര്‍ഷം പിന്നിടുമ്പോഴാണ് കഴിഞ്ഞ ദിവസം വിളക്ക് സ്ഥാപിച്ചത്. ഇതിലേക്കുള്ള വൈദ്യുതി വിതരണ നടപടികള്‍ കോര്‍പറേഷന്‍ ചൊവ്വാഴ്ചയോടെ പൂര്‍ത്തിയാക്കും. സ്റ്റാന്‍ഡ് നവീകരണത്തിന് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കാന്‍ കെ.എസ്.ആര്‍.ടി.സി എം.ഡി, ജനറല്‍ മാനേജര്‍, ചീഫ് എന്‍ജിനീയര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. കരട് മാസ്റ്റര്‍പ്ളാന്‍ തയാറായിട്ടുണ്ട്. പലയിടങ്ങളിലായി കിടക്കുന്ന കെട്ടിടങ്ങളെ ഒറ്റ സമുച്ചയത്തിലേക്ക് മാറ്റി 3.12 ഏക്കര്‍ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തുന്ന വിധത്തിലാണ് പ്ളാന്‍. എന്നാല്‍ എം.പി, എം.എല്‍.എ, മേയര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവരടങ്ങുന്ന സംഘം മറ്റൊരു രൂപരേഖ തയാറാക്കാന്‍ നിര്‍ദേശിച്ചെങ്കിലും ജൂണ്‍ 19ന് ചേര്‍ന്ന യോഗത്തിന് ശേഷം ഇതുസംബന്ധിച്ച് ചര്‍ച്ചകളൊന്നും ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.