കുന്നംകുളം ഭാഗത്ത് അനധികൃത മണ്ണ് കടത്ത് വ്യാപകം

കുന്നംകുളം: കുന്നംകുളത്തെ വിവിധ ഭാഗങ്ങളില്‍ അനധികൃത മണ്ണെടുപ്പ് വ്യാപകമാകുന്നു. മണ്ണ് കടത്തിക്കൊണ്ടുപോയ ടിപ്പറുകളും എക്സ്കവേറ്ററും തിങ്കളാഴ്ച്ച പൊലീസ് പിടികൂടി. സംഭവത്തില്‍ ഡ്രൈവര്‍മാരായ മുള്ളൂര്‍ രഞ്ജിത്കുമാര്‍, വെങ്കിടങ്ങ് സിറിള്‍ എന്നിവരെ അഡീ. എസ്.ഐ ഇ.ജി. പ്രസാദ് അറസ്റ്റ് ചെയ്തു. രണ്ട് ടിപ്പര്‍ ലോറികളും ഒരു എക്സ്കവേറ്ററും പിടിച്ചെടുത്തു. കേച്ചേരി തലക്കോട്ടുകരയില്‍ നിന്ന് പൂങ്കുന്നത്തേക്കാണ് മണ്ണ് കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് രാത്രിയുടെ മറവില്‍ മണ്ണ് കടത്തുന്നതായാണ് വിവരം. ഹൈവേയിലും മറ്റും പൊലീസ് പരിശോധന വ്യാപകമാണെങ്കിലും മണ്ണു കടത്ത് തകൃതിയായി നടക്കുന്നുണ്ട്. പരിസരവാസികളോ പൊതു പ്രവര്‍ത്തകരോ പരാതിപ്പെടുമ്പോള്‍ നാമം മാത്രമായ പരിശോധനകള്‍ മാത്രമാണ് പൊലീസ് നടത്തുന്നത്. മണ്ണ് കടത്തിന് നിരവധി വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ പരിശോധന കുറയുന്നതോടെ വീണ്ടും മണ്ണ് ലോബികള്‍ പിടിമുറുക്കും. ഹൈവേയിലും മറ്റു പ്രധാന റോഡുകളിലും പൊലീസ് പരിശോധന കര്‍ശനമാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.