ഗുരുവായൂര്‍: കാഴ്ചക്കുലകള്‍ പത്ത് തരം, വാഴയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിച്ചുള്ള വിഭവസമൃദ്ധമായ സദ്യ, അതുമല്ളെങ്കില്‍ നാടന്‍ കപ്പ പുഴുങ്ങിയത് കാന്താരി മുളകരച്ച ചമ്മന്തി. മണ്ണിന്‍െറ മണമുള്ള ‘നാട്ടുപച്ച’ കാഴ്ചയും രുചിക്കൂട്ടുകളുമൊരുക്കി നിങ്ങളെ സ്വാഗതം ചെയ്യുന്നത് ഗുരുവായൂര്‍ നഗരസഭ. ജൈവകാര്‍ഷിക ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും കാര്‍ഷികോപകരണ പ്രദര്‍ശനവും നാടന്‍ ഭക്ഷ്യമേളയുമെല്ലാമായി മൂന്നു ദിവസം നീളുന്ന ‘നാട്ടുപച്ച’ പ്രദര്‍ശനത്തിന് കര്‍ഷക ദിനത്തില്‍ തുടക്കമാവുകയാണ്. ടൗണ്‍ഹാള്‍ പരിസരത്ത് നടക്കുന്ന പ്രദര്‍ശനത്തിലേക്ക് പ്രവേശം സൗജന്യമാണ്. 25ഓളം സ്റ്റാളുകളാണ് പ്രദര്‍ശന നഗരയില്‍ ക്രമീകരിച്ചിട്ടുള്ളത്. സ്റ്റാളുകളും സൗജന്യമായാണ് നല്‍കിയിട്ടുള്ളത്. നാടിനെ വിഷലിപ്തമായ പച്ചക്കറികളില്‍ നിന്ന് മോചിപ്പിക്കാന്‍ നഗരസഭ നടത്തിവരുന്ന പദ്ധതികളുടെ തുടര്‍ച്ചയാണ് ‘നാട്ടുപച്ച’യെന്ന് ചെയര്‍മാന്‍ പി.എസ്. ജയനും വൈസ് ചെയര്‍പേഴ്സണ്‍ മഹിമ രാജേഷും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ ജൈവകൃഷി പ്രചാരകന്‍ ഹിലാലിന്‍െറ നേതൃത്വത്തില്‍ ബോധവത്കരണ ക്ളാസുകള്‍ നടത്തിയിരുന്നു. 130ഓളം ഒൗഷധസസ്യങ്ങളും പ്രദര്‍ശനത്തിലുണ്ട്. കാഴ്ചക്കുലകള്‍ ആവശ്യക്കാര്‍ക്ക് ബുക് ചെയ്യാനും സൗകര്യമുണ്ട്. വൈകുന്നേരങ്ങളില്‍ നാടന്‍ കലാപരിപാടികളുടെ അവതരണവും നടക്കും. തിങ്കളാഴ്ച രാവിലെ 10ന് കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ നാട്ടുപച്ച ഉദ്ഘാടനം ചെയ്യും. മികച്ച കര്‍ഷകരെ പി.എ. മാധവന്‍ എം.എല്‍.എ ആദരിക്കും. നടന്‍ വി.കെ. ശ്രീരാമന്‍ മുഖ്യാതിഥിയാവും. സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.പി. വിനോദ്, കെ.എ. ജേക്കബ്, മുന്‍ ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.