ചാവക്കാട് പാന്‍മസാല വില്‍പ്പന വ്യാപകം; ഉറവിടം അറിയാതെ പൊലീസ്

ചാവക്കാട്: പ്രദേശത്ത് നിരോധിത പാന്‍മസാല വില്‍പ്പന വ്യാപകമാകുമ്പോഴും ഇതിന്‍െറ ഉറവിടം കണ്ടത്തൊനാകാതെ പൊലീസ് ഇരുട്ടില്‍തപ്പുന്നു. പെട്ടിക്കടകളില്‍ മുതല്‍ ബസുകളില്‍വരെ വില്‍പ്പന കൊഴുക്കുകയാണ്. പിടിയിലാകുന്നവരെ പിഴചുമുത്തി വിട്ടയക്കുന്നതൊഴിച്ചാല്‍ മറ്റൊരു നടപടിയും എടുക്കുന്നില്ല. പിടിയിലാകുന്നവരാകട്ടെ പിഴയൊടുക്കി വീണ്ടും വില്‍പ്പനക്കിറങ്ങുന്നു. പാന്‍മസാല വില്‍പ്പന കേസില്‍ നിരവധി തവണ പിടിയിലായവര്‍ തന്നെയാണ് പൊലീസ് അന്വേഷണത്തില്‍ വീണ്ടും കുടുങ്ങുന്നത്. നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ ദമ്പതികളെയും അയല്‍ക്കാരിയെയും പൊലീസ് ഞായറാഴ്ച്ച അറസ്റ്റ് ചെയ്തു. കടപ്പുറം തൊട്ടാപ്പ് പഴംകണ്ടത്ത് വീട്ടില്‍ കുഞ്ഞുമുഹമ്മദ് (58), ഭാര്യ ഫാത്തിമ (48), അയല്‍ക്കാരിയും സമീപത്തെ കച്ചവടക്കാരിയുമായ തെരുവത്ത് സഫിയ (48) എന്നിവരെയാണ് ചാവക്കാട് എസ്.ഐ അനൂപ്മോന്‍െറ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആയിരത്തോളം പാക്കറ്റ് ഹാന്‍സ്, ബോബെ എന്നിവ ഇവിടെ ഇരില്‍ നിന്നും പിടിച്ചെടുത്തു. വീടിനോട് തൊട്ട് പലചരക്ക് കച്ചവടം ചെയ്ത് വരുകയായിരുന്നു ഇവര്‍. സമീപത്തെ വീടുകളില്‍ ചാക്കുകളിലാക്കിയാണ് പുകയില ഉല്‍പന്നങ്ങള്‍ ഒളിപ്പിച്ച് വെക്കുന്നത്. ആവശ്യക്കാര്‍ എത്തുന്നതനുസരിച്ച് വീടുകളില്‍ പോയി എടുത്തുകൊണ്ട് വരുകയാണ് പതിവ്. രണ്ടും മൂന്നും രൂപ വിലയുള്ള പാന്‍മസാല 30 മുതല്‍ 50 രൂപ വരെയുള്ള വിലയ്ക്കാണ് വില്‍ക്കുന്നത്. പിടിയിലായ ദമ്പതികള്‍ കുഞ്ഞിമുഹമ്മദും ഫാത്തിമയും അഞ്ചാം തവണയാണ് അറസ്റ്റിലാകുന്നത്. കഴിഞ്ഞമാസം 27നാണ് ഏറ്റവുമൊടുവില്‍ പിടികൂടിയത്. ഇത്തരം കേസുകളില്‍ പിടിയലായി കോടതിയില്‍ ഹാജരാക്കിയാല്‍ 2,000 രൂപ പിഴയടച്ചു ജാമ്യത്തില്‍ ഇറങ്ങാം. 5,000 രൂപ ദിനേന ഇതുവഴി ലഭിക്കുന്നതി പറയുന്നു. അഞ്ച് തവണ അറസ്റ്റിലായിട്ടും ഇവര്‍ക്ക് സാധനങ്ങളത്തെിച്ചുകൊടുക്കുന്നവരെക്കുറിച്ച് അറിയില്ളെന്നാണ് പൊലീസ് ഭാഷ്യം. രഹസ്യ വിവരറിയിച്ചതിനെ തുടര്‍ന്ന് ചാവക്കാട് സി.ഐ പി.എ.ജെ. ജോണ്‍സന്‍െറ നിര്‍ദേശ പ്രകാരം നടത്തിയ റെയ്ഡിലാണ് ഒരു ചാക്ക് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. എസ്.ഐ അനില്‍ മാത്യു, സീനിയര്‍ സി.പി.ഒ പി.എസ്. സാബു, സാജന്‍, സി.പി.ഒമാരായ ലോഫി രാജ്, ജിബിന്‍, ഡബ്ള്യു.സി.പി.ഒ സുശീല എന്നിവരടങ്ങിയ പൊലീസ് സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.