പഴഞ്ഞി: മൂന്നുമാസം മുമ്പ് വരെ തൊഴുത്തിലെ കയ്യാലയില്‍ പ്രവര്‍ത്തിച്ചിരുന്ന രാമപുരം രണ്ടാം വാര്‍ഡിലെ അങ്കണവാടി ഇനി ശീതീകരിച്ച മുറിയില്‍. ഇടുങ്ങിയതും തീരെ സൗകര്യപ്രദവുമല്ലാത്ത അങ്കണവാടി ടീച്ചറുടെ തന്നെ ഉടമസ്ഥതയിലുള്ള തൊഴുത്തിലെ കയ്യാല പുരയിലായിരുന്നു. 20 കുട്ടികള്‍ ഉണ്ടിവിടെ. വാര്‍ഡംഗവും മുന്‍ വൈസ് പ്രസിഡന്‍റുമായ എം.എസ്. മണികണ്ഠന്‍െറ നേതൃത്വത്തില്‍ വാര്‍ഡിലെ ആറ് സെന്‍റ് പുറമ്പോക്ക് പഞ്ചായത്ത് ഏറ്റെടുത്താണ് അങ്കണവാടി നിര്‍മിച്ചത്. ജനകീയാസൂത്രണ പദ്ധതി പ്രകാരം ആറര ലക്ഷം രൂപ ചെലവഴിച്ച് യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു നിര്‍മാണം. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ആദ്യമായി പണിയുന്ന അങ്കണവാടിയുടെ ഉദ്ഘാടനം ബാബു എം. പാലിശേരി നിര്‍വഹിച്ചു. എ.സിയുടെ സ്വിച്ച് ഓണ്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സി.സി. ശ്രീകുമാര്‍ നിര്‍വഹിച്ചു. കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്മിത ഷാജി അധ്യക്ഷത വഹിച്ചു. വാര്‍ഡംഗം എം.എസ്. മണികണ്ഠന്‍, എം.എ. അബ്ദുല്‍ റഷീദ്, കെ. ജയശങ്കര്‍, ടി.സി. ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.