തൃശൂര്‍: ഓട് നിര്‍മാണത്തിന് കളിമണ്ണ് കണ്ടത്തൊന്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതി നടപ്പായില്ല. ഇതിന് നിയോഗിച്ച സമിതിയുടെ രൂപവത്കരണവും പ്രഖ്യാപനത്തില്‍ അവസാനിച്ചു. ജൂണില്‍ തൃശൂരില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയുടെ വേദിയിലാണ് മുഖ്യമന്ത്രി പരിഹാര നടപടി പ്രഖ്യാപിച്ചത്. കളിമണ്ണില്ലാതെ പ്രതിസന്ധിയിലായ ഓട്ടുവ്യവസായത്തെ രക്ഷിക്കാന്‍ പദ്ധതി ആവിഷ്കരിക്കുമെന്നും പരിസ്ഥിതിക്ക് ദോഷമാകാത്ത വിധത്തില്‍ മണ്ണെടുക്കാന്‍ അനുമതി നല്‍കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനായി സബ് കലക്ടറുടെ നേതൃത്വത്തില്‍ സമിതി രൂപവത്കരിക്കുമെന്നായിരുന്നു പ്രഖ്യാപനം. മാസങ്ങള്‍ കഴിഞ്ഞിട്ടും ഓട്ടുകമ്പനികള്‍ക്ക് കളിമണ്ണ് കിട്ടിയിട്ടില്ല. സ്ഥിരം ക്വാറി സംവിധാനമില്ലാത്തതിനാല്‍ പരിസരപ്രദേശങ്ങളില്‍നിന്ന് തന്നെ മണ്ണ് ശേഖരിച്ച് പ്രദേശം ചെമ്മണ്ണിട്ട് മൂടുകയായിരുന്നു പതിവ്. പരിസ്ഥിതിപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കളിമണ്ണ് കുഴിച്ചെടുക്കുന്നതിന് നിബന്ധനകള്‍ കര്‍ശനമാക്കിയതോടെയാണ് വ്യവസായത്തിന് തിരിച്ചടിയായത്. കളിമണ്ണ് കുഴിച്ചെടുക്കാന്‍ പരിസ്ഥിതി ആഘാതപഠനം വേണമെന്നാണ് പുതിയ നിബന്ധന. ഈ നിബന്ധന ചൂണ്ടിക്കാട്ടിയായിരുന്നു ഉദ്യോഗസ്ഥര്‍ കളിമണ്ണെടുപ്പ് തടഞ്ഞിരുന്നത്. ഫാക്ടറി ഉടമകള്‍ തന്നെ ബദല്‍ മാര്‍ഗങ്ങള്‍ അവതരിപ്പിച്ചിരുന്നു. കളിമണ്ണ് കുഴിച്ചെടുക്കുന്ന സ്ഥലത്ത് സ്വന്തം ചെലവില്‍ പകരം മണ്ണിട്ട് നികത്തി കൃഷിയിറക്കാനുള്ള സൗകര്യമൊരുക്കാമെന്നാണ് ഓട്ടുകമ്പനിക്കാര്‍ പറഞ്ഞത്. ഈ നിര്‍ദേശവുമായി വകുപ്പുകളുടെ ഓഫിസുകള്‍ കയറിയിറങ്ങിയതല്ലാതെ കാര്യമുണ്ടായില്ല. ആവശ്യത്തിന് കളിമണ്ണ് കിട്ടാത്തതിനാല്‍ മിക്ക ഓട്ടു കമ്പനികളും അടച്ചുപൂട്ടലിലത്തെിയപ്പോഴാണ് ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരം തുടങ്ങിയത്. പ്രതിസന്ധിക്കിടയിലും തൊഴിലാളികളും ഉടമകളും സഹകരിച്ചതോടെ സമരം ദീര്‍ഘനാള്‍ പോകാതെ അവസാനിച്ചു. ഓട് നിര്‍മിക്കാനുള്ള മണ്ണിന് വേണ്ടി ഇപ്പോഴും ഫാക്ടറി ഉടമകള്‍ ഇതര സംസ്ഥാനങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. മണ്ണില്ലാതെ വ്യവസായം നഷ്ടത്തിലായി ഫാക്ടറികള്‍ വീണ്ടും അടച്ചു പൂട്ടലിന്‍െറ വക്കില്‍ തന്നെയാണ്. എന്നാല്‍ പാടങ്ങള്‍ കുഴിച്ച് മണ്ണെടുക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇതിനിടെ തകൃതിയായി നടക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.