പന്തളം: നഗരസഭയിലെ 33 വാർഡുകളിലെ റോഡുകളും വർഷക്കാലമായതോടെ കുണ്ടും കുഴിയും നിറഞ്ഞ് ചളിവെള്ളം കെട്ടിക്കിടക്കു ന്ന അവസ്ഥയിലാണെന്ന് കോൺഗ്രസ് പന്തളം വെസ്റ്റ് മണ്ഡലം കമ്മിറ്റി. പ്രളയംമൂലം തകർന്ന പന്തളത്തിൻെറ പുനർനിർമാണത്തിന് ഒരു പദ്ധതിപോലും തയാറാക്കി സർക്കാറിന് സമർപ്പിക്കാത്ത മുനിസിപ്പൽ ഭരണസമിതി അധികാരത്തിൽ തുടരുന്നത് അപമാനകരമാണെന്നും കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ തകർന്ന റോഡുകളാണ് ഏറിയപങ്കും. ശബരിമല തീർഥാടനം ആരംഭിക്കാൻ മാസങ്ങൾ മാത്രം ശേഷിെക്ക ഇതര സംസ്ഥാന തീർഥാടകരുൾപ്പെടെ സഞ്ചരിക്കുന്ന പ്രധാന ക്ഷേത്രങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളെല്ലാം തകർന്ന നിലയിലാണെന്നും കുറ്റപ്പെടുത്തി. യോഗത്തിൽ മണ്ഡലം പ്രസിഡൻറ് കെ.ആർ. വിജയകുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം കെ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് ബിജു ഫിലിപ്പ്, ഡി.സി.സി സെക്രട്ടറിമാരായ കെ.എൻ. അച്യുതൻ, വൈ. യാക്കൂബ്, ഡി.എൻ. തൃദീപ്, ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ മാത്യൂസ്, സോളമൻ വരവുകാലായിൽ, ബിജു, വി.എം. അലക്സാണ്ടർ, കൗൺസിലർമാരായ ജി. അനിൽകുമാർ, സുനിത വേണു, ആനി ജോൺ തുണ്ടിൽ, മഞ്ജു വിശ്വനാഥ്, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് കെ.എൻ. രാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.