കടുവയുടെ സാന്നിധ്യം കണ്ടെത്തിയ ഒളികല്ല് പ്രദേശം പ്രമോദ് നാരായൺ എം.എൽ.എ സന്ദർശിക്കുന്നു
റാന്നി: കടുവയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ വനം വകുപ്പിന്റെ ക്യാമ്പ് ഓഫിസ് ആരംഭിക്കാൻ പ്രമോദ് നാരായൺ എം.എൽ.എ വനം വകുപ്പിന് നിർദേശം നൽകി. കടുവയെ നിരീക്ഷിക്കാൻ കഴിഞ്ഞ ദിവസം വനപാലകർ ഇവിടെ നിരീക്ഷണ കാമറ സ്ഥാപിച്ചിരുന്നു.
ഒളികല്ല് മേഖലയിൽകാട്ടു മൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. സന്ധ്യ കഴിഞ്ഞാൽ ഇവിടത്തുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. നാല് കാട്ടാനകളാണ് ദിവസവും രാത്രി ഇവിടെ വിഹരിക്കുന്നത്.
മനുഷ്യജീവനും ഇവ ഭീഷണിയാണ്. കഴിഞ്ഞദിവസം രാത്രിയാണ് വരമ്പത്ത് സൂസി മോഹന്റെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന പട്ടിയെ കാട്ടുമൃഗം ആക്രമിച്ച് കൊന്നത്. ഇത് പുലിയാണെന്നാണ് നിഗമനം. പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്നതിന് ജല അതോറിറ്റി അധികൃതരുടെ അടിയന്തരയോഗവും എം.എൽ.എ വിളിച്ചുചേർത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.