പന്തളം: പൊതുമരാമത്തും കെ.എസ്.ടി.പി.യും കണ്ടില്ലെന്ന് നടിച്ച അപകടകരമായ മുളങ്കാട് നാട്ടുകാരായ കൈപ്പുഴ സൗഹൃദ പൗ രസമിതി പ്രവർത്തകർ വെട്ടിമാറ്റി. പാലത്തിലേക്ക് മുളങ്കാട് വളർന്നുനിൽക്കുന്നുവെന്ന് പലതവണ പരാതിപ്പെട്ടിട്ടും പൊതുമരാമത്ത് വകുപ്പും കെ.എസ്.ടി.പിയും വെട്ടിമാറ്റാൻ കൂട്ടാക്കിയില്ല. പന്തളം നഗരസഭയുടെയും കുളനട പഞ്ചായത്തിൻെറയും അതിർത്തിയിലാണ് പാലം എന്നതിനാലാണിതെന്ന് പറയുന്നു. ബസിൽ പോകുന്നവരുടെ കണ്ണിലും ദേഹത്തും മുളയുടെ ചില്ല തട്ടി ധാരാളം യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. മുളങ്കാടിൽ തട്ടി പെയിൻറ് പോകാതിരിക്കാനും ദേഹത്തു കൊള്ളാതിരിക്കാനും വാഹനം പാലത്തിന് നടുവിലേക്ക് മാറ്റി ഓടിച്ചിരുന്നതും അപകടത്തിന് വഴി തെളിച്ചിരുന്നു. കാൽനടക്കാർക്കും അരികിലൂടെ പോകാൻ കഴിയാത്ത അവസ്ഥയായതോടെയാണ് സൗഹൃദയുടെ പ്രവർത്തകരായ കണ്ണൻ മനമൂട്ടിൽ, ജയശങ്കർ, അജിത് കുമാർ, വിജയ്, അരുൺകുമാർ, രാഹുൽ രാജ്, നിധീഷ്, അനുക്കുട്ടൻ, വിഷ്ണു, കാർത്തിക് എന്നിവരുടെ നേതൃത്വത്തിൽ വെട്ടിമാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.