നാട്ടുകാരിൽ ഭീതിവിതച്ച്​​ കോന്നിയിൽ വിദ്യാർഥികളുടെ ഓണാഘോഷം

കോന്നി: കോന്നിയിൽ കോളജ് വിദ്യാർഥികളുടെ ഓണാഘോഷ പ്രകടനം നാട്ടുകാരെ ഭീതിയിലാഴ്ത്തി. കോന്നി കൊന്നപ്പാറ വി.എൻ.എസ് ആർട്സ് ആൻഡ് സയൻസ് കോളജ്, കൊന്നപ്പാറ എസ്.എ.എസ് എസ്.എൻ.ഡി.പി യോഗം കോളജ് എന്നിവടങ്ങളിലെ വിദ്യാർഥികൾ ബൈക്കുകളിൽ മെഗ സൈലൻസർ ഘടിപ്പിച്ച് പൊതുനിരത്തിലൂടെ അമിത വേഗത്തിൽ കാതടപ്പിക്കുന്ന ഒച്ചയുണ്ടാക്കി പാഞ്ഞതാണ് നാട്ടുകാരെ ഭയെപ്പടുത്തിയത്. കൊന്നപ്പാറയിൽ പ്രവർത്തിക്കുന്ന അംഗൻവാടിയുടെ മുന്നിലൂടെ വിദ്യാർഥികൾ അമിത ശബ്ദമുണ്ടാക്കി സഞ്ചരിച്ചതിനെ തുടർന്ന് അംഗൻവാടിയിലെ കൊച്ചുകുട്ടികൾ ഭയന്ന് നിലവിളിച്ചു. തുടർന്ന് അംഗൻവാടി അധികൃതരും നാട്ടുകാരും കോന്നി പൊലീസിൽ പരാതിപ്പെട്ടു. കോന്നി പൊലീസ് ഇരുപതോളം ഇരുചക്ര വാഹനങ്ങളും വിദ്യാർഥികെളയും പിടികൂടി. വാഹനങ്ങൾക്ക് കൃത്യമായ രേഖകൾ ഇെല്ലന്ന് പൊലീസ് അറിയിച്ചു. രേഖകൾ ഇല്ലാത്തതിനും അമിത വേഗം, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചില വിദ്യാർഥികളെ മാതാപിതാക്കളെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ടയച്ചു. കോന്നി സി.ഐ എസ്. അഷാദ്, കോന്നി എസ്.ഐ കിരൺ, സക്കറിയ മാണി, പ്രകാശ്, റോയി, ബിനു, ഷെമീർ, സുബീക്ക്, ജിത്തൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് വിദ്യാർഥികളെ പിടികൂടിയത്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.