മാവേലിയുമായി ജനമൈത്രി പൊലീസി​െൻറ ട്രാഫിക് ബോധവത്കരണം

മാവേലിയുമായി ജനമൈത്രി പൊലീസിൻെറ ട്രാഫിക് ബോധവത്കരണം പന്തളം: മാവേലിയുമായി തെരുവുനീളെ ഗതാഗത ബോധവത്കരണം നടത് തി ജനമൈത്രി പൊലീസ്. ഇലവുംതിട്ട ജനമൈത്രി പൊലീസാണ് വ്യത്യസ്ഥമായ ട്രാഫിക് ബോധവത്കരണം സംഘടിപ്പിച്ചത്. വാഹനങ്ങളിൽ സഞ്ചരിച്ചവർ ജനമൈത്രി പൊലീസിനൊപ്പം മാവേലിയെ കണ്ട് അമ്പരന്നു. സീറ്റ് ബൽറ്റ് ധരിക്കാത്തവരെ പറഞ്ഞു മനസ്സിലാക്കിയും ഹെൽമറ്റ് ധരിക്കാതെ വന്നവരെ കൊണ്ട് ഹെൽമറ്റ് ധരിപ്പിച്ചും നടത്തിയ പരിപാടിക്ക് വൻ ജനപിന്തുണയാണ് ലഭിച്ചത്. വർധിച്ചുവരുന്ന വാഹനാപകടങ്ങൾ, ട്രാഫിക് നിയമം പാലിക്കാത്തത് മൂലമാണ് സംഭവിക്കുന്നതെന്നും റോഡ് എല്ലാവരുടെതുമാണന്ന ബോധ്യം നമുക്കുണ്ടാവണമെന്നും മാവേലി പറഞ്ഞപ്പോൾ സന്തോഷത്തോടെയാണ് പൊതുജനങ്ങൾ ഉൾക്കൊണ്ടത്. അസി. സബ് ഇൻസ്പെക്ടർ സി.എം. ലിൻസൺ ഉദ്ഘാടനം ചെയ്തു. ജനമൈത്രി ബീറ്റ് ഓഫിസർമാരായ എസ്. അൻവർഷ, ആർ. പ്രശാന്ത്, ബിനോജ്, ശ്രീജിത്, എസ്. ഷാലു, ശ്യാംകുമാർ, അജീവ്, രാഹുൽ സി. രാഘവൻ, അനൂപ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.