അനധികൃത പാറ ഖനനത്തിന് അധികൃതര്‍ കൂട്ടുനില്‍ക്കുന്നു -ബാബു ജോര്‍ജ്

പത്തനംതിട്ട: ജില്ലയില്‍ അനധികൃത പാറ ഖനനം അധികൃതരുടെ ഒത്താശയോടെ വന്‍തോതില്‍ നടന്നുവരുകയാണെന്നും നിയമാനുസൃതമ ല്ലാതെ പ്രവര്‍ത്തിക്കുന്ന പാറമടകള്‍ നിര്‍ത്തിവെപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഡി.സി.ഡി പ്രസിഡൻറ് ബാബു ജോര്‍ജ് ആവശ്യപ്പെട്ടു. കൈക്കൂലി വാങ്ങി അനധികൃത പാറഖനനത്തിന് കൂട്ടുനിന്ന ജിയേളാജിസ്റ്റിനെ വിജിലന്‍സ് പൊലീസ് കൈയോടെ പിടികൂടിയിരുന്നെങ്കിലും ലൈസന്‍സില്ലാതെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് ഇപ്പോഴും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുവെന്നതിൻെറ തെളിവാണ്. ജില്ലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ മൂന്നില്‍ ഒന്നിനുപോലും നിയമാനുസൃത അനുവാദമില്ല. ഭരണകക്ഷി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും വലിയൊരു ലോബി അനധികൃത പാറ ഖനനത്തിൻെറ പിന്നില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അനധികൃത പാറമടകള്‍ ഏറ്റവുമധികം പ്രവര്‍ത്തിക്കുന്ന ജില്ലയില്‍ ഇതിനെതിരെ ഡി.സി.സി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബാബു ജോർജ് അറിയിച്ചു. തണ്ണിത്തോട്ടിൽ ഓണവിപണി ഇന്ന് തുടങ്ങും കോന്നി: ഓണേത്താടനുബന്ധിച്ച് തണ്ണിത്തോട് കൃഷിഭവൻെറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണവിപണിക്ക് ശനിയാഴ്ച തുടക്കമാകും. 'ഓണസമൃദ്ധി 2019' എന്ന പേരിൽ സംഘടിപ്പിക്കുന്ന വിപണി രാവിലെ ഒമ്പതിന് തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.വി. അമ്പിളി ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ 10 വരെയാണ് ഓണവിപണി നടക്കുക. കർഷകരിൽനിന്ന് നേരിട്ട് സംഭരിക്കുന്ന നാടൻ പച്ചക്കറികളാണ് വിപണിയിൽ വിൽകുക. വിപണിയെക്കാൾ 10 ശതമാനം ഉയർന്ന വിലയിൽ സംഭരിച്ച് 30 ശതമാനം താഴ്ന്ന വിലയിൽ വിൽക്കുന്നു എന്ന പ്രത്യേകത വിപണിക്കുണ്ടെന്ന് തണ്ണിത്തോട് കൃഷി ഓഫിസർ ഡോ. എസ്.ആർ. ആര്യ അറിയിച്ചു. കൃഷി വകുപ്പിൻെറ ഓണം വിപണന മേള ഇന്ന് മുതല്‍ പത്തനംതിട്ട: പുല്ലാട് ബ്ലോക്കില്‍ കൃഷി വകുപ്പിൻെറ ആഭിമുഖ്യത്തിലുള്ള ഓണം വിപണന മേള ശനിയാഴ്ച തുടങ്ങും. നാടന്‍ ഉൽപന്നങ്ങള്‍ കൂടിയ വില നല്‍കി സംഭരിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് പൊതുവിപണിയേക്കാള്‍ കുറഞ്ഞ വിലയില്‍ വിറ്റഴിക്കാനും ലക്ഷ്യമിട്ട് ബ്ലോക്കിലെ ആറ് പഞ്ചായത്തുകളിലായി എട്ട് ഓണച്ചന്തകളാണ് സജ്ജീകരിച്ചിട്ടുള്ളത്. അയിരൂര്‍ പഞ്ചായത്തിലെ പാലം ജങ്ഷനിലും കോയിപ്രത്ത് പ്ലാംചുവട് ജങ്ഷനിലും പുല്ലാട് സ്റ്റേറ്റ് സീഡ് ഫാം മാര്‍ക്കറ്റിലും എഴുമറ്റൂര്‍ വാളക്കുഴി ജങ്ഷനിലും തോട്ടപ്പുഴശേരി ചിറയിറമ്പ് വൈ.എം.സി.എ ഹാളിലും പുറമറ്റം കല്ലുപാലം ജങ്ഷനിലും ഇരവിപേരൂര്‍ വള്ളംകുളം ജങ്ഷനിലും ഓതറയിലുമാണ് ഓണം വിപണന മേള നടത്തുന്നത്. ഓണാഘോഷം അയിരൂർ: മൂക്കന്നൂർ ടെമ്പിൾ നഗർ റെസിഡൻഷ്യൽ അസോസിയേഷൻെറ വാർഷികവും ഓണാഘോഷവും ഞായറാഴ്ച നടക്കുമെന്ന് പ്രസിഡൻറ് മുരളീധരൻ നായർ, കൺവീനർ ശ്രീകല ശ്രീകുമാർ എന്നിവർ അറിയിച്ചു. മോഹൻദാസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് കലാകായിക മത്സരങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.