പത്തനംതിട്ട: കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എ.ബി.വി.പിക്ക് വന്‍ മുന്നേറ്റമെന്ന് നേതാക്കൾ അവകാശപ്പെട്ടു. കോന്നി എം.എം.എന്‍.എസ്.എസ് കോളജില്‍ എ.ബി.വി.പി പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ചുട്ടിപ്പാറ ആര്‍ട്ട് ആൻഡ് സയന്‍സ് കോളജില്‍ എസ്.എഫ്.ഐയെ അട്ടിമറിച്ച് വൈസ് ചേയര്‍പേഴ്‌സനായി ആർ. നിരജയും ലേഡി റപ്പായി പ്രിയയും വിജയിച്ചു. ഇലന്തൂര്‍ ഗവ. കോളജില്‍ വൈസ് ചെയര്‍പേഴ്‌സനായി ആര്യനാഥിനെയും ജനറല്‍ സെക്രട്ടറിയായി രാകേഷ് രാജിനെയും തെരഞ്ഞെടുത്തു. ജില്ലയിലെ മുഴുവന്‍ കാമ്പസുകളിലും നിരവധി ജനറല്‍ സീറ്റുകളും നിരവധി റപ്പ് സീറ്റുകളിലും വന്‍ വിജയമാണ് എ.ബി.വി.പിക്ക് ലഭിച്ചതെന്നും േനതാക്കൾ അവകാശപ്പെട്ടു. കൈത്തറി മേള തുടങ്ങി തിരുവല്ല: ഓണം പ്രമാണിച്ച് സ്വകാര്യ ബസ്സ്റ്റാൻഡിന് സമീപം മുനിസിപ്പൽ കോംപ്ലക്സിൽ പ്രവർത്തിക്കുന ഹാൻവിവ് ഷോറൂമിൽ കൈത്തറി മേള ആരംഭിച്ചു. നഗരസഭ കൗൺസിലർ ഏലിയാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. കൈത്തറി വസ്ത്രങ്ങൾക്ക് 20 ശതമാനം റിബേറ്റ് ലഭിക്കും. സെപ്റ്റംബർ ഒമ്പതിന് മേള അവസാനിക്കും. അടൂര്‍ തെങ്ങമം കെ.എസ്.ആർ.ടി.സി സര്‍വിസ് പുനരാരംഭിക്കും -ചിറ്റയം ഗോപകുമാര്‍ എം.എൽ.എ പത്തനംതിട്ട: സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ സംസ്ഥാനതല പുനഃക്രമീകരണങ്ങളുടെ ഭാഗമായി നിര്‍ത്തലാക്കിയ അടൂര്‍-തെങ്ങമം ഫാസ്റ്റ് പാസഞ്ചര്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എൽ.എ അറിയിച്ചു. കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സി എം.ഡിയുടെ സാന്നിധ്യത്തില്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനെ സന്ദര്‍ശിച്ച് എം.എൽ.എ ഇക്കാര്യം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.