വ്യാപാരി വ്യവസായി ഫെഡറേഷന്‍ സഹായം നല്‍കി

പത്തനംതിട്ട: വ്യാപാരി വ്യവസായി ഫെഡറേഷന്‍ പത്തനംതിട്ട മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രളയദുരിത ം അനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനനല്‍കി. 10,001 രൂപയുടെ ചെക്ക് കലക്ടര്‍ പി.ബി. നൂഹിന് കൈമാറി. ഇതിനുപുറമേ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നല്‍കുന്നതിനായി ഭക്ഷ്യസാധനങ്ങള്‍, കിടക്ക, വസ്ത്രങ്ങള്‍ എന്നിവയും കളക്ടറേറ്റിലെ സംഭരണകേന്ദ്രത്തില്‍ എത്തിച്ചു. വ്യാപാരി ഫെഡറേഷന്‍ ജില്ല പ്രസിഡൻറും സി.പി.ഐ ജില്ല കമ്മിറ്റി അംഗവുമായ അബ്ദുല്‍ ഷുക്കൂര്‍, യൂനിറ്റ് പ്രസിഡൻറ് സുമേഷ് ഐശ്വര്യ, ഇക്ബാല്‍ അത്തിമൂട്ടില്‍, ഹാരിസ്ചിഞ്ചു, സിയാദ്, ദിലീപ് തൈക്കാവ്, ഫിറോസ് ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.