പ്രളയം തല്ലിക്കെടുത്തിയത് ആയിരങ്ങളുടെ ഉപജീവനമാർഗമായിരുന്നു. ഉടുതുണിക്ക് മറുതുണിയില്ലാതെ ജീവൻ മാത്രം ബാക്ക ിയായവർ എങ്ങിനെയെല്ലാമോ വീണ്ടും ജീവിതം ഒന്നേന്ന് തുടങ്ങിയിരിക്കയാണ്. ഇത്രയും നാളത്തെ സമ്പാദ്യവും സ്വപ്നങ്ങളുമെല്ലാം നഷ്ടമായവർ ജീവിതം തിരിച്ചുപിടിച്ചതിൻെറയല്ല പുതിയ ജീവിതം തുടങ്ങിയതിൻെറ കഥകളാണ് പറയുന്നത്. വീടുകൾ നഷ്ടമായവർക്കും കേടുപാട് സംഭവിച്ചവർക്കും പേരിനെങ്കിലും സർക്കാർ സഹായം ലഭിച്ചു. നിത്യവൃത്തിക്കുള്ള വരുമാനം ലഭിച്ചിരുന്ന ഉപജീവനമാർഗം നഷ്ടമായവരാണ് പ്രളയശേഷം നടുക്കടലിലായത്. കന്നുകാലി വളർത്തൽ, കോഴി, പന്നി ഫാമുകൾ നടത്തിയവർ, വ്യാപാര സ്ഥാപനങ്ങൾ നടത്തിയവർ, വിവിധ ൈകത്തൊഴിൽ ശാലകൾ നടത്തിയിരുന്നവർ തുടങ്ങിയവരുടെ ജീവിതംതന്നെയാണ് പ്രളയജലത്തിൽ ഒലിച്ചുപോയത്. അർധരാത്രി കൈയിൽ കിട്ടിയവയുമെടുത്ത് ജീവനുവേണ്ടി പരക്കം പാഞ്ഞപ്പോൾ നഷ്ടപ്പെട്ടത് കാലങ്ങളായി സമ്പാദിച്ചതും സ്വരുക്കൂട്ടിവെച്ചവയുമായിരുന്നു. വീടുനിന്ന സ്ഥലം പോലും കാണാൻ കഴിയാതെ വെള്ളം പരന്നൊഴുകിയപ്പോൾ പ്രതീക്ഷകൾ അസ്തമിച്ചിരുന്നു. രാത്രി കടകളടച്ച് വീട്ടിലേക്ക് പോയ വ്യാപാരികൾക്ക് പിന്നീട് സ്ഥാപനങ്ങൾ ഒരു നോക്കുകാണാനായത് ഒരാഴ്ചക്ക് ശേഷമായിരുന്നു. ഓണവിപണി ലക്ഷ്യമാക്കി കരുതിയെതല്ലാം പ്രളയം കവർന്നു. ആറന്മുള സ്വദേശി സുരേഷ് ക്ഷീരകർഷകനായിരുന്നു. ഏഴ് പശുക്കൾ ഉണ്ടായിരുന്നത് വെള്ളത്തിൽ ഒഴുകിപ്പോയി. അതോടെ ആകെയുണ്ടായിരുന്ന വരുമാനമാർഗം നിലച്ചു. സുരേഷിൻെറ ജീവിതം വഴിമുട്ടിയത് കണ്ട സുമനസ്സുകൾ രണ്ട് പശുക്കളെ വാങ്ങി നൽകി. ക്ഷീരവികസന വകുപ്പിൽനിന്ന് ചെറിയ സഹായങ്ങൾ ലഭിച്ചു. ഇതെല്ലാം ഉപയോഗപ്പെടുത്തി വീണ്ടും ഒന്നേന്ന് ജീവിതം തുടങ്ങിയിരിക്കയാണ് സുരേഷും കുടുംബവും. ആറന്മുളയിൽ വാടകക്ക് താമസിക്കുകയായിരുന്നു രാധാമണിയും കുടുംബവും. വീട് പ്രളയം കവർന്നതോടെ തിരിച്ചുപോകാൻ ഒരിടമില്ലാതെ ക്യാമ്പിൽ കഴിയുകയായിരുന്നു ഇവർ. വീട് െവക്കാൻ അഞ്ചു സൻെറ് സ്ഥലം വിട്ടുനൽകിയത് കാരയ്ക്കാട് ഉള്ളന്നൂർ സ്വദേശി ബാലകൃഷ്ണനാണ്. സാമൂഹികപ്രവർത്തക ഡോ. എം.എസ്. സുനിൽ ഇവർക്ക് വീടും നിർമിച്ചു നൽകി. ഇപ്പോൾ പുതിയ വീട്ടിലാണ് താമസം. രാധാമണിയുെടയും രാധാകൃഷ്ണൻെറയും മകൾക്ക് താഴയിൽ നിധി ലിമിറ്റഡിൽ ജോലിയും ലഭിച്ചു. ഇപ്പോൾ മകളുടെ വിവാഹത്തിനുള്ള ഒരുക്കത്തിലാണ് ഈ കുടുംബം. തയ്യൽ ജോലി ചെയ്ത് ജീവിച്ച രാജിക്കും നഷ്ടമായത് തൻെറ ഉപജീവനം തന്നെയായിരുന്നു. സുമനസ്സുകൾ പുതിയ തയ്യൽ മെഷീൻ വാങ്ങി നൽകിയതാണ് രാജിയുടെ ജീവിതം വീണ്ടും തളിരിടാൻ കാരണമായത്. ഇങ്ങനെ നൂറുകണക്കിന് ആൾക്കാരാണ്. കഴിഞ്ഞ ഉരുൾപൊട്ടലിൽ സംരക്ഷണഭിത്തി ഉൾപ്പെടെ തകർന്ന ഗുരുനാഥൻമണ്ണ്-മുണ്ടൻപാറ ട്രൈബൽ സ്കൂളിൻെറ പുനരുദ്ധാരണ ജോലികൾ എങ്ങുമെത്തിയില്ല. വീണ്ടും മഴ കനത്തതോടെ സ്കൂൾ കെട്ടിടം കൂടുതൽ ഭീഷണിയിലുമായി. സ്കൂൾ കെട്ടിടത്തിൻെറ സംരക്ഷണഭിത്തിയുടെ നിർമാണമാണ് വൈകുന്നത്. അപകട സാധ്യതയെറെയുള്ളതിനാൽ കുട്ടികളും രക്ഷിതാക്കളും ഭീതിയിലാണ്. അധികൃതരുടെ അനാസ്ഥയിൽ അധ്യാപകരും പി.ടി.എയും ആശങ്കയിലാണ്. സ്കൂൾ കെട്ടിടത്തിൻെറ മുൻവശത്തുള്ള പ്രധാന സംരക്ഷണഭിത്തിയാണ് തകർന്നത്. സംരക്ഷണഭിത്തിയുടെ അടിത്തറയും ഇളകി മണ്ണ് ഇടിഞ്ഞു കിടക്കുന്നതിനാൽ ശക്തമായ മഴ പെയ്താൽ അവശേഷിക്കുന്ന കരിങ്കൽകെട്ടും നിലംപൊത്താനുള്ള സാധ്യത ഏറെയാണ്. തകർന്നു കിടക്കുന്ന ഭാഗത്തേക്ക് കുട്ടികൾ പോകാതിരിക്കാൻ കമ്പിവേലി കെട്ടിയതു മാത്രമാണ് ആകെയുള്ള സുരക്ഷാകവചം. മനുഷ്യാവകാശ കമീഷനും ബാലാവകാശ കമീഷനും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും രക്ഷിതാക്കളും പി.ടി.എയും പരാതി നൽകിയിട്ടും തകർന്നുകിടക്കുന്ന കെട്ടിടത്തിൻെറ സംരക്ഷണഭിത്തി കെട്ടുന്നതിൽ അധികൃതർ നിസ്സംഗത പാലിക്കുന്നതായി രക്ഷിതാക്കൾ പറഞ്ഞു. അവസാനിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.