സൂര്യാതപ ജാഗ്രത: രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ചൂട്​ കൂടും

പത്തനംതിട്ട: പത്തനംതിട്ടയടക്കം ജില്ലകളിൽ താപനില ശരാശരിയില്‍നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പി​െൻറ മുന്നറിയിപ്പി​െൻറ സാഹചര്യത്തില്‍ സൂര്യാതപം ഒഴിവാക്കാൻ പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ മൂന്ന് വരെയെങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതില്‍നിന്ന് ഒഴിവാകണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കൈയില്‍ കരുതണം. പരമാവധി ശുദ്ധജലം കുടിക്കുക. കാപ്പി, ചായ എന്നിവ പകല്‍ ഒഴിവാക്കണം. അയഞ്ഞ, ഇളംനിറം പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം. പരീക്ഷക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധപുലര്‍ത്തണം. കുട്ടികളെ അവധി പ്രമാണിച്ച് വിനോദസഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മുതല്‍ മൂന്ന് വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നിെല്ലന്ന് ഉറപ്പുവരുത്തണം. അംഗൻവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്തതരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതത് പഞ്ചായത്ത് അധികൃതരും അംഗൻവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമീഷണര്‍ ഉത്തരവായിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കണം. ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ചക്ക് സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. മാധ്യമപ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരും കുട ഉപയോഗിക്കണം. നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ദൂരദര്‍ശന്‍ ജനസമക്ഷം മൂന്നിന് പത്തനംതിട്ട: ദൂരദര്‍ശന്‍ കേന്ദ്രം സംഘടിപ്പിക്കുന്ന രാഷ്ട്രീയ സംവാദ പരിപാടി ജനസമക്ഷം ഏപ്രില്‍ മൂന്നിന് വൈകീട്ട് അഞ്ചിന് പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നടക്കും. സൗജന്യ പരിശീലനം പത്തനംതിട്ട: എസ്.ബി.ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ മൊബൈല്‍ റിപ്പയറിങ്ങില്‍ സൗജന്യ പരിശീലനം നല്‍കുന്നു. 18നും 45നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവര്‍ 0468 2270243, 2270244 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. പെന്‍ഷന്‍ അദാലത് പത്തനംതിട്ട: സൈനിക ക്ഷേമവുമായി ബന്ധപ്പെട്ട പെന്‍ഷന്‍ അദാലത് 29ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ പത്തനംതിട്ട ഡി.പി.ഡി ഓഫിസില്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.