ഹില്‍ടോപ്പില്‍നിന്ന്​ പമ്പ ഗണപതി ക്ഷേത്രത്തിലേക്ക് പുതിയ പാലം നിര്‍മിക്കും -ദേവസ്വം ബോര്‍ഡ് പ്രസിഡൻറ്​

ശബരിമല: വെള്ളപ്പൊക്കമോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ തടസ്സം ഉണ്ടാകാത്തവിധം സ്ഥിരം പാലം ഹില്‍ടോപ്പില്‍നിന്ന് പമ്പ ഗണപതി ക്ഷേത്ര അങ്കണത്തിലേക്ക് നിര്‍മിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ. പദ്മകുമാര്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കം വിലയിരുത്താൻ പമ്പയിലെ ദേവസ്വം മരാമത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ടാറ്റ പ്രോജക്ട് ലിമിറ്റഡ് ഈ ജോലി ഏറ്റെടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. 300 മീറ്റര്‍ നീളത്തിലുള്ള ഇടിഞ്ഞുപോയ മതിലും അവര്‍ നിര്‍മിക്കും. ഇവിടെ നിന്നു വേണം പമ്പ ഗണപതി ക്ഷേത്ര പരിസരത്തേക്ക് പാലം നിര്‍മിക്കേണ്ടതെന്ന് പ്രസിഡൻറ് പറഞ്ഞു. ദേവസ്വം ബോര്‍ഡ് മെംബര്‍ കെ. രാഘവൻ, ശബരിമല ഉപദേശക സമിതി ചെയര്‍മാന്‍ ടി.കെ.എ. നായർ, ദേവസ്വം സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കലക്ടര്‍ പി.ബി. നൂഹ്, ജില്ല പൊലീസ് മേധാവി ടി. നാരായണൻ, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ജനറല്‍ വി. ശങ്കരന്‍ പോറ്റി, ചീഫ് എന്‍ജിനീയര്‍ ജി.എല്‍. വിനയകുമാർ, അസിസ്റ്റൻറ് എന്‍ജിനീയര്‍ കെ. ഹരീഷ് കുമാർ, ടാറ്റ പ്രോജക്ട് ലിമിറ്റഡ് വൈസ് പ്രസിഡൻറ് രാജ് സിങ് തക്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.