പത്തനംതിട്ട: ഉരുൾപൊട്ടലുണ്ടായത് മലയോരമേഖലകളിൽ നടത്തിയ അനധികൃത നിർമാണത്തിെൻറയോ കൈയേറ്റത്തിെൻറയോ ഫലമായെല്ലന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. ശബരിമലക്കാടുകൾക്കുള്ളിൽ നിരവധി ഇടങ്ങളിൽ ഉരുൾെപാട്ടലുണ്ടായി. അവിടെ ആര് കെട്ടിടം കെട്ടിയിട്ടാണ്. പമ്പയിൽ സന്ദർശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്കാട്, ശബരിഗിരി തുടങ്ങിയ പ്രദേശങ്ങളിൽ പോയപ്പോഴാണ് മനസ്സിലായത് വനത്തിലാണ് ഉരുൾപൊട്ടിയതെന്ന്. അതും അതിശക്തമായിത്തന്നെ. കുമളിക്ക് അപ്പുറംവരെ നീളുന്ന വനമാണിത്. മനുഷ്യവാസമോ നിർമാണങ്ങളോ നടക്കുന്ന മേഖലയല്ല. അവിടെ ഉരുൾപൊട്ടുകയും മലതന്നെ ഇടിഞ്ഞുപോകുകയും ചെയ്തിട്ടുണ്ട്. വനത്തിലെ ഉരുൾപൊട്ടലിെൻറ കാരണം പഠനം നടത്തി കണ്ടെത്തണം. അതുകണ്ടെത്തി അതിനു മുൻകരുതലെടുക്കാനുള്ള നടപടിയാണ് കൈക്കൊള്ളേണ്ടത്. അതിന് വിദഗ്ധ ഏജൻസികളെ ചുമതലപ്പെടുത്തേണ്ടതുണ്ട്. ഇതേക്കുറിച്ച് വ്യക്തത ഉണ്ടെങ്കിലേ ഫലപ്രദമായി നേരിടാൻ നമുക്ക് കഴിയൂ എന്നും മന്ത്രി പറഞ്ഞു. ശബരിമലയിൽ നടക്കുന്ന കോൺക്രീറ്റ് നിർമാണപ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് ഇണങ്ങുന്നതല്ലെന്ന പരിസ്ഥിതിവാദികളുടെ വാദത്തിനും എതിരാണ് മന്ത്രിയുടെ പ്രസ്താവന. ശബരിമലയിൽ കോൺക്രീറ്റ് വനം പാടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവിടം സന്ദർശിച്ചേവളയിൽ പറഞ്ഞിരുന്നു. ഇപ്പോൾ പമ്പയിൽ തകർന്നുപോയ കെട്ടിടങ്ങൾക്കു പകരം പ്രകൃതിസൗഹൃദമായ താൽക്കാലിക നിർമാണങ്ങളായിരിക്കും ഉണ്ടാവുക എന്ന് ദേവസ്വം ബോർഡ് പ്രസിഡൻറും വ്യക്തമാക്കിയിരുന്നതാണ്. അതിനു വിരുദ്ധ നിലപാടാണ് മന്ത്രി എം.എം. മണി കൈക്കൊള്ളുന്നത്. സജി ശ്രീവത്സം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.